ലുലു ഗ്രൂപ്പിന്റെ ഏറ്റവും പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് ദുബായില്‍ പ്രവര്‍ത്തനം തുടങ്ങി

ലുലു ഗ്രൂപ്പിന്റെ ഏറ്റവും പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് ദുബായില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഏവിയേഷന്‍ സിറ്റി, ലോജിസ്റ്റിക്സ് എന്നിവയില്‍ കേന്ദ്രീകരിക്കുന്ന ദുബായിലെ ഏറ്റവും വലിയ നഗര പദ്ധതിയായ ദുബായ് സൗത്തിലാണ് പുതിയ മാര്‍ക്കറ്റ്.
ദുബായ് ഏവിയേഷന്‍ സിറ്റി കോര്പറേഷന് എക്സിക്യൂട്ടിവ് ചെയര്മാന് ഖലീഫ അല്‍ സഫിനാണ് ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലിയുടെ സാന്നിധ്യത്തില്‍ 248ാമത്തെ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ദുബായ് എമിറേറ്റിലെ ഏറ്റവും വലിയ നഗര പദ്ധതിയായ ദുബായ് സൗത്തില്‍ പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് ആരംഭിച്ചതില്‍ സന്തോഷമുണ്ടെന്ന് എം.എ. യൂസഫലി പറഞ്ഞു.
Read Also: ലുലു ഗ്രൂപ്പിൻ്റെ വളർച്ചയിൽ സൗദിയുടെ പങ്ക് വിലമതിക്കാനാകാത്തത്; എം.എ. യൂസഫലി
ലുലു ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ സൈഫി രൂപാവാല, എക്സിക്യുട്ടിവ് ഡയറക്ടര്‍ എം.എ. അഷ്റഫ് അലി, ലുലു ഗ്രൂപ്പ് ഡയറക്ടര്‍ എം.എ. സലീം, റീജിനല്‍ ഡയറക്ടര്‍ തമ്പാന് പൊതുവാള് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
Story Highlights: Lulu new hyper market started at duabi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here