‘മുജെ ചൽത്തേ ജാനാ ഹേ…’; പ്രധാനമന്ത്രിയുടെ ആനിമേറ്റഡ് വിഡിയോയുമായി ബിജെപി

പ്രധാനമന്ത്രിയെ വിമർശിച്ചതിന് പ്രതിപക്ഷ പാർട്ടികൾക്കെതിരെ അനിമേറ്റഡ് വിഡിയോയുമായി ബിജെപി. പ്രധാനമന്ത്രി മോദിയുടെ 2007 മുതൽ 2023 വരെയുള്ള യാത്രയെ ചിത്രീകരിക്കുന്ന ആനിമേറ്റഡ് വിഡിയോയാണ് ബിജെപി ട്വിറ്ററിലൂടെ പങ്കുവച്ചത്.(Mujhe chalte jana hai bjp shares narendra modi’s animated video)
നാല് മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ, കേന്ദ്ര സർക്കാരിന്റെ എല്ലാ പ്രധാന നേട്ടങ്ങളും ബിജെപി പ്രദർശിപ്പിച്ചിരുന്നു. 2014-ൽ നരേന്ദ്രമോദി അധികാരത്തിൽ എത്തുന്നതിന് മുമ്പ് ചായക്കടക്കാരൻ എന്ന് പറഞ്ഞു കളിയാക്കിയ കോൺഗ്രസ് അടക്കമുള്ള പാർട്ടികളുടെ അവഹേളനങ്ങളെ മറി കടന്ന് മോദി പ്രധാനമന്ത്രിയാകുന്നതാണ് വിഡിയോയിലുള്ളത്.
Read Also: ഓസ്കർ നിറവിൽ ഇന്ത്യ, ദി എലിഫൻ്റ് വിസ്പറേഴ്സ് മികച്ച ഡോക്യുമെൻ്ററി ഷോർട്ട് ഫിലിം
റാഫേൽ അടക്കമുള്ള വിഷയങ്ങൾ കോൺഗ്രസും രാഹുൽ ഗാന്ധിയും ഉന്നയിക്കുന്നു. എന്നാൽ, സ്വച്ഛ് ഭാരത് മിഷൻ, പ്രധാനമന്ത്രി മുദ്ര യോജന, ഉജ്ജ്വല യോജന, ജൻ ധന് യോജന, ജീവൻ ജ്യോതി ബീമ യോജന, പിഎം ആവാസ് യോജന, ഫസൽ ബീമ എന്നിങ്ങനെ വിവിധ പദ്ധതികളെ പറ്റിയും വിഡിയോയിൽ പറയുന്നു.
രണ്ടാം തവണ അധികാരത്തിലെത്തിയപ്പോൾ, കൊറോണ മഹാമാരിയെ മറികടക്കാൻ മോദി ‘ഇന്ത്യൻ വാക്സിൻ’ തെരഞ്ഞെടുത്തു. ജനങ്ങൾക്ക് സൗജന്യമായി നൽകി. ലോക സമ്പദ്വ്യവസ്ഥയിൽ ഇന്ത്യ മുന്നിലെത്തിക്കാൻ പ്രധാനമന്ത്രി പടികൾ കേറുന്നതോടെയാണ് വിഡിയോ അവസാനിക്കുന്നത്.
Story Highlights: Mujhe chalte jana hai bjp shares narendra modi’s animated video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here