Advertisement

നിയമസഭയിലെ പ്രതിഷേധം; യുഡിഎഫ് എം.എൽ.എമാർക്കെതിരെ വിമർശനവുമായി കേരള പൊലീസ് അസോസിയേഷൻ

March 15, 2023
1 minute Read

നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധവുമായി ബന്ധപ്പെട്ടു ഇന്ന് നടന്ന കയ്യാങ്കളിയിൽ യുഡിഎഫ് എം.എൽ.എമാർക്കെതിരെ വിമർശനവുമായി കേരള പൊലീസ് അസോസിയേഷൻ. ജനപ്രതിനിധികളുടെ ഭാഗത്തുനിന്ന് വാച്ച് ആൻഡ് വാർഡിനെതിരെ നടന്ന ആക്രമണം ഗൗരവതരമാണ്. നിയമവ്യവസ്ഥയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കും വിധം കർശന നടപടി സ്വീകരിക്കണമെന്നും പൊലീസ് അസോസിയേഷൻ ആവശ്യപ്പെടുന്നു. നടപടി ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്ക് പൊലീസ് അസോസിയേഷൻ പരാതി നൽകി. അഡീഷണൽ ചീഫ് മാർഷൽ ഉൾപ്പടെ 7 വാച്ച് ആൻഡ് വാർഡുമാർ ഇന്ന് പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

നിയസഭയിൽ പ്രതിപക്ഷവും വാച്ച് ആന്റ് വാർഡും തമ്മിലുണ്ടായ സംഘർഷത്തിൽ എം.എൽഎമാർക്ക് പരുക്കേറ്റതായി കോൺഗ്രസ് ആരോപിച്ചിരുന്നു. സ്പീക്കറുടെ ഓഫീസ് ഉപരോധിച്ച പ്രതിപക്ഷ അംഗങ്ങളെ ഒഴിപ്പിക്കാൻ വാച്ച് ആന്റ് വാർഡ് ശ്രമിച്ചതാണ് കയ്യാങ്കളിയിൽ കലാശിച്ചത്.

സ്പീക്കർ‌ നീതി പാലിക്കണമെന്ന ബാനർ ഉയർത്തിയായിരുന്നു പ്രതിപക്ഷം ഓഫീസ് ഉപരോധിച്ചത്. സംഘർഷത്തിനിടെ ഭരണപക്ഷ എംഎൽഎമാരുടെ സംരക്ഷണയിൽ സ്പീക്കർ ഓഫീസിൽ പ്രവേശിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണനെ വാച്ച് ആന്റ് വാർഡ് മർദിച്ചതായി പ്രതിപക്ഷം ആരോപിച്ചു. ഉന്തിനും തള്ളിനുമിടയിൽ ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ് കുഴഞ്ഞു വീണു.

Story Highlights: niyamasabha kerala police association udf

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top