Advertisement

അവസാനത്തെ സിനിമയോ? പത്താമത്തെ സിനിമയുമായി ടറന്റീനോ

March 15, 2023
Google News 3 minutes Read
quentin tarantino sets the movie critic final movie

ലോകമെമ്പാടുമുള്ള സിനിമാ പ്രേമികള്‍ക്കിടയില്‍ ശ്രദ്ധേയനായി തീർന്ന സംവിധായകനാണ് ക്വിന്റിൻ ടറന്റീനോ. റിസര്‍വോയര്‍ ഡോഗ്‌സ്, പള്‍പ് ഫിക്ഷന്‍, ജാക്കി ബ്രൗണ്‍, കില്‍ ബില്‍ (രണ്ട് ഭാഗങ്ങള്‍), ഡെത്ത് പ്രൂഫ്, ഇന്‍ഗ്ലോറിയസ് ബാസ്റ്റര്‍ഡ്‌സ്, ജാങ്കോ അണ്‍ചെയിന്‍ഡ്, ദ ഹേറ്റ്ഫുള്‍ എയ്റ്റ്, വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് എന്നിവയാണ് അദ്ദേഹം ഇതിനുമുമ്പ് ചെയ്ത ചിത്രങ്ങള്‍. എന്നാൽ തന്റെ പത്താമത്തെയും അവസാനത്തെയും ചിത്രമൊരുക്കാന്‍ തയ്യാറെടുത്തിരിക്കുകയാണ് അദ്ദേഹമെന്ന് ദ ഹോളിവുഡ് റിപ്പോർട് ചെയ്തു. സിനിമാ സംവിധാനം ചെയ്ത് തുടങ്ങുന്ന സമയത്ത് പത്ത് സിനിമകളേ താന്‍ ചെയ്യൂ അദ്ദേഹം പറഞ്ഞിരുന്നു. ( quentin tarantino sets the movie critic final movie )

ദ മൂവീ ക്രിട്ടിക് എന്നാണ് സിനിമയുടെ പേരെന്നും ടറന്റീനോ തന്നെയാണ് തിരക്കഥയെന്നും അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ദി ബോളിവുഡ് റിപ്പോര്‍ട്ട് ചെയ്തു. നായികാ പ്രാധാന്യമുള്ള പീരിയോഡിക് ചിത്രമായിരിക്കും ഇത്. 1970-കളില്‍ ലോസ് ആഞ്ജലിസില്‍ നടന്ന സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്. 2001-ല്‍ അന്തരിച്ച ലോകപ്രശസ്ത നിരൂപകയും നോവലിസ്റ്റുമായ പൗളീന്‍ കേലിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് സിനിമയെന്നും റിപ്പോര്‍ട്ടുകൾ ഉണ്ട്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

2012-ല്‍ പ്ലേബോയ് മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പത്ത് ചിത്രങ്ങള്‍ മാത്രമേ ചെയ്യൂ എന്നും അറുപതാം വയസില്‍ ഈ ജോലി അവസാനിപ്പിക്കുമെന്നും ടാരന്റീനോ വ്യക്തമാക്കിയിരുന്നു. സ്വന്തം ചലച്ചിത്രജീവിതത്തില്‍ മോശം സിനിമകൾ ചെയ്യന്ന ആഗ്രഹിക്കുന്നില്ലെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു.

Story Highlights: quentin tarantino sets the movie critic final movie

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here