കാലാവധി വെറും 2 വർഷം; തിരികെ ലഭിക്കുക 17 ലക്ഷം രൂപ; പുതിയ നിക്ഷേപ പദ്ധതിയുമായി എസ്ബിഐ

നിക്ഷേപകരെ ലക്ഷ്യമിട്ട് പുതിയ പദ്ധതി ആരംഭിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സർവോത്തം പദ്ധതിയെന്ന ദ്വിവർഷ പദ്ധതിയാണ് എസ്ബിഐ രൂപീകരിച്ചിരിക്കുന്നത്. രണ്ട് വർഷത്തേക്ക് 7.4% പലിശ നിരക്ക് നൽകുന്ന ഈ പദ്ധതിയിൽ മുതിർന്ന പൗരന്മാർക്ക് 7.9% ആണ് നികുതി ലഭിക്കുക. ( Sbi Sarvotham Scheme Details )
ഇന്ത്യൻ പൗരന്മാരായ ഇന്ത്യയിൽ താമസിക്കുന്ന ആർക്കും എസ്ബിഐ സർവോത്തം പദ്ധതിയിൽ പങ്കാളിയാകാം. പ്രായപൂർത്തിയാകാത്തവർക്കും എൻആർആകൾക്കും പദ്ധതിയിൽ നിക്ഷേപിക്കാൻ സാധിക്കില്ല.
സർവോത്തം പദ്ധതി ഒരു ഫിക്‌സഡ് ഡെപ്പോസിറ്റിന് സമാനമാണ്. 15 ലക്ഷമാണ് നിക്ഷേപിക്കാനാകുന്ന ഏറ്റവും കുറഞ്ഞ തുക. രണ്ട് കോടി വരെ ഒരാൾക്ക് നിക്ഷേപിക്കാൻ സാധിക്കും. ഇത് പ്രകാരം 15,25,000 രൂപ രണ്ട് വർഷത്തേക്ക് നിക്ഷേപിക്കുന്ന ഒരു വ്യക്തിക്ക് 17,65,867 രൂപയാണ് രണ്ട് വർഷത്തെ കാലാവധി പൂർത്തിയാക്കിയാൽ തിരികെ ലഭിക്കുക. മുതിർന്ന് പൗരന് ലഭിക്കുന്ന 7.9% പലിശ നിരക്ക് അടിസ്ഥാനപ്പെടുത്തിയാൽ തിരികെ ലഭിക്കുന്ന റിട്ടേൺ 17,83,280 ആയിരിക്കും.
Read Also: എസ്ബിഐ ഉപഭോക്താവാണോ ? പ്രതിവർഷം 456 രൂപ നൽകിയാൽ 4 ലക്ഷത്തിന്റെ ആനുകൂല്യം നേടാം
ഒരു തവണ സർവോത്തം പദ്ധതി പ്രകാരം നിക്ഷേപം നടത്തിയാൽ കാലാവധി മുൻപേ പണം പിൻവലിക്കാൻ സാധിക്കില്ല. ഓട്ടോ-റിന്യൂവൽ സൗകര്യവുമില്ല. കാലാവധി പൂർത്തിയാക്കിയാൽ പദ്ധതി പ്രകാരം ലഭിക്കുന്ന തുക അക്കൗണ്ട് ഉടമയുടെ സേവിംഗ്‌സ് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആകും.
Story Highlighs: Sbi Sarvotham Scheme Details , Money Saving