Advertisement

ആലപ്പുഴ അമ്പലപ്പുഴയിൽ ട്രക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു; ആരുടെയും പരുക്ക് ഗുരുതരമല്ല

March 15, 2023
1 minute Read
Truck accident on Alappuzha

ആലപ്പുഴ അമ്പലപ്പുഴയിൽ ട്രക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു. ഇന്നലെ രാത്രി 11 മണിയോടെ അമ്പലപ്പുഴ കാക്കാഴം പാലത്തിന് സമീപമാണ് സംഭവം. അപകടസമയത്ത് നല്ല രീതിയിൽ മഴ പെയ്യുന്നുണ്ടായിരുന്നു. ലോറിയിൽ ഉണ്ടായിരുന്നവരെ ആശുപത്രിയിൽ എത്തിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗതം തടസപ്പെട്ടു. ഗതാഗതം പുനസ്ഥാപിക്കാൻ പൊലീസും നാട്ടുകാരം തീവ്ര ശ്രമത്തിലാണ്. Truck accident on Alappuzha

അപകടത്തിൽ പെട്ട ട്രക്കുകളിൽ ഒരെണ്ണം അന്യസംസ്ഥാനത്ത് നിന്നുള്ളതാണ്. അപകടത്തെ തുടർന്ന് ദേശീയ പറ്റ്ഹായിലുണ്ടായ ഗതാഗത കുരുക്ക് യാത്രക്കാരെ വെട്ടിലാക്കി. സ്ഥിരമായി അപകടങ്ങൾ നടക്കുന്ന മേഖലയാണ് കാക്കാഴം പാലം. ഒന്നര മാസത്തിന് മുൻപ് ഉണ്ടായ കാര് അപകടത്തിൽ തിരുവനതപുരം സ്വദേശികളായ അഞ്ച് പേരാണ് തൽക്ഷണം മരിച്ചത്.

Story Highlights: Truck accident on Alappuzha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top