Advertisement

പ്രധാനമന്ത്രിയുടെ റേഡിയോ പരിപാടി ‘മൻ കി ബാത്ത്’ 100 ലേക്ക്; വിപുലമായ ആഘോഷങ്ങൾ

March 15, 2023
Google News 4 minutes Read
With 100th episode of Mann Ki Baat set to air next month

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റേഡിയോ പ്രക്ഷേപണം ‘മൻ കി ബാത്ത്’ ഏപ്രിൽ 30-ന് നൂറാം പതിപ്പ് പൂർത്തിയാക്കും, 100 എപ്പിസോഡുകൾ പിന്നിടുന്നതുമായി ബന്ധപ്പെട്ട് ക്യാമ്പയിൻ സംഘടിപ്പിച്ച് ആകാശവാണി. മാർച്ച് 15 മുതൽ ഏപ്രിൽ 29 വരെയാണ് ക്യാമ്പയിൻ നടക്കുക.(With 100th episode of Mann Ki Baat set to air next month)

100-ാം എപ്പിസോഡിനു മുന്നോടിയായി ഇന്ത്യയുടെ പരിവർത്തനത്തിൽ ‘മൻ കി ബാത്ത് ചെലുത്തിയ സ്വാധീനം’ എന്നതിനെ അടിസ്ഥാനമാക്കിയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുക. മൻകി ബാത്തിലെ ഒരോ എപ്പിസോഡിലെയും പ്രസക്ത ഭാഗങ്ങൾ ക്യാമ്പെയ്‌ന്റെ ഭാഗമായി പ്രക്ഷേപണം ചെയ്യും.

Read Also: ഓസ്കർ നിറവിൽ ഇന്ത്യ, ദി എലിഫൻ്റ് വിസ്പറേഴ്സ് മികച്ച ഡോക്യുമെൻ്ററി ഷോർട്ട് ഫിലിം

ഏപ്രിൽ 30നാണ് പ്രധാനമന്ത്രിയുടെ ജനപ്രിയ പരിപാടിയായ മൻ കി ബാത്തിന്റെ 100-ാം എപ്പിസോഡ് പ്രക്ഷേപണം ചെയ്യുക. കേന്ദ്രസർക്കാരിന്റെ പ്രവർത്തനങ്ങളും പ്രധാനമന്ത്രിയുടെ സന്ദേശങ്ങളും ജനങ്ങളിലെത്തിക്കുകയെന്നതാണ് പരിപാടിയുടെ ലക്ഷ്യം 2014 ഒക്‌ടോബർ 3 വിജയ ദശമി ദിനത്തിലാണ് പ്രക്ഷേപണം ആരംഭിച്ചത്.

രാജ്യത്തെ 42 വിവിധ ഭാരതി സ്റ്റേഷനുകൾ, 25 എഫ്എം റെയിൻബോ ചാനലുകൾ, നാല് എഫ്എം ഗോൾഡ് ചാനലുകൾ എന്നിവയുൾപ്പെടെയുളള വിവിധ ആകാശവാണി സ്റ്റേഷനുകളും ക്യാമ്പയിനുമായി സഹകരിക്കും.

Story Highlights: With 100th episode of Mann Ki Baat set to air next month

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here