Advertisement

‘മനുഷ്യബന്ധത്തെക്കുറിച്ചുള്ള ധാരണ വർധിച്ചിട്ടും സ്ത്രീകൾ ഗാർഹിക പീഡനം നേരിടുന്നു’; പഞ്ചാബ്-ഹരിയാന ഹൈക്കോടതി

March 15, 2023
2 minutes Read
Women In India Are Still Facing Domestic Violence P&H High Court

രാജ്യത്തെ സ്ത്രീകൾ ഇപ്പോഴും ഗാർഹിക പീഡനത്തിന് വിധേയരാകുന്നുണ്ടെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. ഇന്ത്യയിൽ മനുഷ്യബന്ധങ്ങളെക്കുറിച്ചുള്ള ധാരണയും വിദ്യാഭ്യാസ യോഗ്യതയും വർധിച്ചിട്ടുണ്ട്. എന്നാൽ പ്രായമോ ജാതിയോ മതമോ നോക്കാതെ സ്ത്രീകൾ ഇപ്പോഴും ഗാർഹിക പീഡനം നേരിടുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

ഗുരുഗ്രാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വിധി ചോദ്യം ചെയ്ത് ഒരു സ്ത്രീ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടായിരുന്നു ജസ്റ്റിസ് അലോക് ജെയിൻ ബെഞ്ചിൻ്റെ പരാമർശം. വേർപിരിഞ്ഞ മരുമകളെ തന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ താമസിക്കാൻ അനുവദിച്ച വിധിക്കെതിരെ ഹർവീന്ദർ കൗർ എന്ന സ്ത്രീയാണ് ഹൈക്കോടതിയെ സമീപിച്ചത്.

2016 ഒക്ടോബറിലാണ് ഹർവീന്ദർ കൗറിന്റെ മകനെ യുവതി വിവാഹം ചെയുന്നത്. വിവാഹത്തിൽ ഒരു മകൻ ജനിച്ചു. കൂടുതൽ വൈദ്യസഹായവും പരിചരണവും ആവശ്യമുള്ള ഒരു പ്രത്യേക കുട്ടിയാണ് മകൻ. ഇതോടെ ഭർത്താവും അമ്മയും ചേർന്ന് യുവതിയെ ഇറക്കി വിട്ടു. പിന്നാലെയാണ് യുവതി കോടതിയെ സമീപിച്ചതും അനുകൂല വിധി നേടിയെടുത്തതും.

Story Highlights: Women In India Are Still Facing Domestic Violence P&H High Court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top