Advertisement

അരുണാചലിലെ ഹെലികോപ്റ്റര്‍ അപകടം: രണ്ട് പൈലറ്റുമാര്‍ക്ക് വീരമൃത്യു

March 16, 2023
Google News 7 minutes Read
Army helicopter Cheetah crashes in Arunachal, both pilots dead

അരുണാചല്‍ പ്രദേശില്‍ അപകടത്തില്‍പ്പെട്ട് തകര്‍ന്ന ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന രണ്ട് പൈലറ്റുമാരും വീരമൃത്യുവരിച്ചതായി സ്ഥിരീകരിച്ച് സൈന്യം. ലഫ്. കേണല്‍ വിവിബി റെഡ്ഡി, മേജര്‍ എ ജയന്ത് എന്നിവരാണ് മരിച്ചത്. ( Army helicopter Cheetah crashes in Arunachal, both pilots dead)

അരുണാചലിലെ മണ്ഡാല ഹില്‍സ് മേഖലയിലാണ് കരസേനയുടെ ചീറ്റ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്.രാവിലെ 9.15ഓടെ എടിഎസുമായുള്ള ബന്ധം നഷ്ടപ്പെട്ടു. ആ സമയത്ത് തന്നെയാവാം അപകടമുണ്ടായതെന്നാണ് വിലയിരുത്തല്‍. മോശം കാലാവസ്ഥയാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

Read Also: കൊച്ചിയിൽ ഇന്നലെ പെയ്തത് ആസിഡ് മഴയെന്ന് വിദഗ്ധർ; സ്ഥിരീകരിച്ചിട്ടില്ലെന്ന് മലിനീകരണ നിയന്ത്രണ ബോർഡ്

സൈന്യവും ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലിനൊടുവിലാണ് ഹെലികോപ്റ്റര്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവില്‍ ഹെലികോപ്റ്ററിലുണ്ടായിരുന്ന പൈലറ്റുമാരെ കണ്ടെത്തുമ്പോള്‍ ഇരുവരുടേയും ജീവന്‍ നഷ്ടമായിരുന്നു. അന്തരിച്ച പൈലറ്റുമാരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി സൈന്യം ട്വീറ്റ് ചെയ്തു.

Story Highlights: Army helicopter Cheetah crashes in Arunachal, both pilots dead

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here