Advertisement

ലോകത്തിലെ ഏറ്റവും ഭാരമുള്ള റാഡിഷ് വളർത്തിയെടുത്ത് ജപ്പാൻ കമ്പനി

March 16, 2023
Google News 2 minutes Read
world's heaviest radish

നമുക്ക് അത്ര പരിചിതനല്ലെങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിള്ളവർക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ് റാഡിഷ്. ഇവ ഓരോ സ്ഥലങ്ങൾക്കനുസരിച്ച് രുചിയിലും നിറത്തിലുമൊക്കെ വ്യത്യസപ്പെട്ടിരിക്കാം. ഒരു കാരറ്റ് പോലെ മാത്രമൊക്കെ വലിപ്പമുള്ളവയാണ് ഇവ. എന്നാൽ ഇപ്പോൾ ഒരു റാഡിഷ് വളർച്ചകൊണ്ട് ആളുകളെ അത്ഭുതപ്പെടുത്തുകയാണ്. ( world’s heaviest radish )

ഒരു ജാപ്പനീസ് കമ്പനിയിലെ ജീവനക്കാർ 101 പൗണ്ടും 1.8 ഔൺസും (45 കിലോയിലധികം) ഭാരമുള്ള ഒരു ഭീമൻ റാഡിഷ് വിളവെടുത്ത് ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയിരിക്കുകയാണ്. ചെടികളിൽ നിന്നുള്ള സപ്ലിമെന്റുകളിലും വളങ്ങളിലും പ്രത്യേകം ശ്രദ്ധിക്കുന്ന മാൻഡ ഫെർമെന്റേഷൻ കമ്പനിയാണ് ഇതിനുപിന്നിൽ. ഭീമാകാരമായ റാഡിഷ് വളർത്താൻ അവർ സാങ്കേതികവിദ്യയുടെ ശക്തി പ്രയോജനപ്പെടുത്തുന്നു. ഈ വർഷം, ഗിന്നസ് വേൾഡ് റെക്കോർഡ് പ്രകാരം ഈ റാഡിഷ് എക്കാലത്തെയും വലിയ വളർച്ച നേടി.

Read Also: ‘വാഹനത്തിന് മുന്നില്‍ ചാടി രക്തസാക്ഷിയെ ഉണ്ടാക്കാനായിരുന്നു കോണ്‍ഗ്രസ് ശ്രമം, ഡിവൈഎഫ്‌ഐക്കാര്‍ അത് തടഞ്ഞു’; മന്ത്രി സജി ചെറിയാന്‍

ഫെബ്രുവരി അവസാനത്തോടെ കമ്പനി 101 പൗണ്ടും 1.8 ഔൺസും ഭാരമുള്ള റാഡിഷ് വിളവെടുത്തതായി റെക്കോർഡ് കീപ്പിംഗ് ഓർഗനൈസേഷൻ പറഞ്ഞു. കമ്പനി മൂന്ന് മാസത്തിന് ശേഷമാണ് റാഡിഷ് വിളവെടുക്കുന്നതെങ്കിലും, പുതിയ വിളവെടുപ്പ് ആറ് മാസത്തേക്ക് നീട്ടിയിരിക്കുകയാണ്.

റാഡിഷിന്റെ വിഡിയോ പങ്കുവെച്ച് കൊണ്ട് ഗിന്നസ് വേൾഡ് റെക്കോർഡ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചതിങ്ങനെയാണ്:- “ജപ്പാനിലെ ഹിരോഷിമയിൽ 6 മാസം വളർന്നതിന് ശേഷമാണ് ഈ സൂപ്പർ റാഡിഷ് വിളവെടുത്തത്. ഇതിന് 113 സെന്റിമീറ്റർ ചുറ്റളവുണ്ട്, വേരിന്റെ നീളം 80 സെന്റിമീറ്ററാണ്. മണ്ട ഫെർമെന്റേഷൻ കമ്പനി, ലിമിറ്റഡ് പുളിപ്പിച്ച ബൊട്ടാണിക്കൽ അസംസ്കൃത ചേരുവകളിൽ നിന്ന് പ്രത്യേക വളങ്ങൾ നിർമ്മിക്കുകയും എല്ലാ വർഷവും ഭീമാകാരമായ റാഡിഷ് വളർത്തുകയും ചെയ്യുന്നു”

Story Highlights: Kozhikode youth congress protest march

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement