‘ഫാദര്‍ ഇന്‍ ലോ പണ്ട് നടത്തിയ ഗുണ്ടായിസത്തെപ്പറ്റി പറയുമ്പോള്‍ വി ഡി പണ്ടുവായിച്ച പുസ്തകത്തെക്കുറിച്ച് പറയും’ മുഹമ്മദ് റിയാസിനെതിരെ രാഹൂല്‍ മാങ്കൂട്ടത്തില്‍

ഫാദര്‍ ഇന്‍ലോയ്ക്കും, സണ്‍ ഇന്‍ലോയ്ക്കും കേരളത്തിന്റെ പ്രതിപക്ഷ നേതാവിനോട് അസ്വസ്ഥത തോന്നുന്നത് സ്വാഭാവികമെന്ന് യൂത്ത് കോൺഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിൽ. വി ഡി സതീശനെതിരെയുള്ള പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ വിമര്‍ശനങ്ങളെ പരിഹസിച്ചായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫേസ് ബുക്ക് പോസ്‌ററ്.ഫാദര്‍ ഇന്‍ലോ പണ്ട് നടത്തിയ ഗുണ്ടായിസത്തെ പറ്റി പറയുമ്പോള്‍ വി ഡി പണ്ട് വായിച്ച പുസ്തകത്തെ പറ്റി പറയും.
സോ അസൂയ തുടരുകയെന്നും രാഹുല്‍ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചു.(Rahul mankottathil against muhammad riyas support on v d satheeshan)
രാഹൂല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കിൽ കുറിച്ചത്
‘ ഫാദര്‍ ഇന്‍ലോയ്ക്കും, സണ്‍ ഇന്‍ലോയ്ക്കും കേരളത്തിന്റെ പ്രതിപക്ഷ നേതാവിനോട് അസ്വസ്ഥത തോന്നുന്നത് സ്വാഭാവികമാണ്.
ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങള്‍,
നിങ്ങളുടെ പ്രതിരോധം ഭേദിക്കുന്ന പ്രസംഗം,
സഭയിലെ ചടുലമായ സമര ഏകോപനങ്ങള്‍,
സഭയ്ക്ക് പുറത്ത് ജനപക്ഷ വിഷയങ്ങള്‍ ഏറ്റെടുത്ത് നടത്തുന്ന തുടര്‍ പ്രവര്‍ത്തനങ്ങള്‍ ….
അങ്ങനെ നിങ്ങള്‍ക്ക് അസൂയപ്പെടാന്‍ എണ്ണിയാലൊതുങ്ങാത്ത കാരണങ്ങള്‍ ഉണ്ട്…..
ഫാദര്‍ ഇന്‍ലോ പണ്ട് നടത്തിയ ഗുണ്ടായിസത്തെ പറ്റി പറയുമ്പോള്‍ VD പണ്ട് വായിച്ച പുസ്തകത്തെ പറ്റി പറയും.
സോ അസൂയ തുടരുക ‘
Story Highlights: Rahul mankottathil against muhammad riyas support on v d satheeshan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here