വി ഡി സതീശൻ പ്രതിപക്ഷ നേതാവായത് റിയാസ് മന്ത്രിയായത് പോലെ അല്ല; കിച്ചൺ ക്യാബിനറ്റിന്റെ മന്ത്രി; ഷാഫി പറമ്പിൽ

മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ്. വി ഡി സതീശൻ പ്രതിപക്ഷ നേതാവായത് റിയാസ് മന്ത്രിയായത് പോലെ അല്ലെന്ന് ഷാഫി പറമ്പിൽ. പി എ മുഹമ്മദ് റിയാസ് മന്ത്രിയായത് കിച്ചൺ ക്യാബിനറ്റിന്റെ ആനുകൂല്യം തേടിയാണ്.(Shafi parambil against minister muhammed riyas)
റിയാസിന് നിയമസഭയിൽ പ്രത്യേക ആനുകൂല്യമില്ല. മറുപടി പറയാൻ പ്രതിപക്ഷത്തിന് കഴിവുണ്ട്. കിച്ചൺ ക്യാബിനറ്റിന്റെ ആനുകൂല്യം റിയാസ് പ്രതിപക്ഷത്ത് നിന്നും പ്രതീക്ഷിക്കരുത്. സ്‌പീക്കറുടെ ചേംബറിൽ പോയി മുഖ്യമന്ത്രി ഭീഷണിപ്പെടുത്തിയെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. സ്പീക്കറെ ഓഫീസ് സെക്രട്ടറിയെ പോലെ ആക്കിയെന്ന് വിമർശനം.
സഭാ ടിവി പാർട്ടി ടിവിയാണ്.തിരക്കഥയും സംഭാഷണവും എകെജി സെന്‍ററില്‍ നിന്നാണ്.ഇത് മോഡി സ്റ്റൈലാണ്.സഭാ ടിവിയുമായി സഹകരിക്കാൻ തയാറല്ലെന്നും ഷാഫി പറഞ്ഞു.പ്രതിപക്ഷത്തിന്‍റെ അവകാശങ്ങൾ ഹനിക്കുന്നതിൽ മുഖ്യപ്രതി മുഖ്യമന്ത്രിയാണ്.വി.ഡി സതീശൻ ജനസംഘത്തിനൊപ്പം മത്സരിച്ചിട്ടില്ല എന്നു മുഹമ്മദ് റിയാസിനെ ഓർമ്മിപ്പിക്കുന്നുവെന്നും ഷാഫി പറഞ്ഞു.
Story Highlights: Shafi parambil against minister muhammed riyas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here