സിപിഐഎമ്മിന് ബിജെപിയുമായി ധാരണ, ചർച്ച നടത്തിയത് മുഖ്യമന്ത്രി; വിമർശിച്ച് വി ഡി സതീശൻ

ബിജെപിയുമായി അന്തർധാര എന്ന പരാമർശത്തിൽ ചർച്ച നടത്തിയത് മുഖ്യമന്ത്രിയാണെന്ന വിമർശനവുമായി വി ഡി സതീശൻ. ബിജെപിയുമായി ധാരണയിലെത്തിയത് സിപിഐഎമ്മാണെന്നും വി ഡി സതീശൻ ആരോപിച്ചു. (UDF mlas to resign from sabha tv high level committee)
നിയമസഭയിലെ സംഘർഷത്തിൽ ശക്തമായ നടപടി വേണം. ആവശ്യപ്പെട്ടത് രണ്ട് കാര്യങ്ങൾ. സച്ചിൻ ദേവ് എം എൽ എയ്‌ക്കെതിരെ നടപടി വേണം. ഡേ.ചീഫ് മർഷലിനെതിരെ നടപടി വേണം. കെ കെ രമയെ മർദിച്ചെന്ന് വി ഡി സതീശൻ. പ്രതിപക്ഷം പ്രകോപനം ഉണ്ടാക്കിയിട്ടില്ലെന്നും വി ഡി സതീശൻ പറഞ്ഞു.
ഡേ. ചീഫ് മാർഷൽ സിപിഐഎം ഗുണ്ടയെ പോലെ പെരുമാറി. മുഖ്യമന്ത്രി സഭ നാഥനാണ്. പ്രതിപക്ഷത്തെ ഇടിച്ചു താഴ്ത്തുന്നുവെന്നും വി ഡി സതീശൻ ആരോപിച്ചു. വാലാട്ടി നിൽക്കുന്ന പ്രതിപക്ഷമല്ല ഇത്. വാച്ച് ആൻഡ് വാർഡിന് ഓസ്‌കാർ നൽകണം. കക്ഷി നേതാക്കളുടെ യോഗത്തിലും നിലപാട് ആവർത്തിച്ചെന്ന് വി ഡി സതീശൻ പറഞ്ഞു.
പിണറായി വിജയൻ സ്റ്റാലിൻ ആകാനുള്ള ശ്രമത്തിലാണ്. ടിപിയുടെ കുടുംബത്തെ ഇപ്പോഴും ആക്രമിക്കുന്നു. കെ കെ രമയെ നിലത്തിട്ട് ചവിട്ടുകയാണ് ഉണ്ടായത്. പ്രതിപക്ഷത്തിന്റെ അവകാശം മുഖ്യമന്ത്രിക്ക് അലോസരമുണ്ടാക്കുന്നുവെന്നും വി ഡി സതീശൻ പറഞ്ഞു.
Story Highlights: UDF mlas to resign from sabha tv high level committee
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here