Advertisement

കേരളത്തിലെ സ്ത്രീകള്‍ വിദ്യാസമ്പന്നരും ശാക്തീകരിക്കപ്പെട്ടവരും; സംസ്ഥാനത്തെ പുകഴ്ത്തി രാഷ്ട്രപതി

March 17, 2023
2 minutes Read
Draupadi murmu praises kerala's women empowerment

പ്രഥമ സന്ദര്‍ശനത്തില്‍ കേരളത്തെ വാനോളം പുകഴ്ത്തി രാഷ്ട്രപതി ദ്രൗപതി മുര്‍മു. കേരളത്തിലെ സ്ത്രീകള്‍ കൂടുതല്‍ വിദ്യാസമ്പന്നരും ശാക്തീകരിക്കപ്പെട്ടവരുമാണെന്ന് രാഷ്ട്രപതി പറഞ്ഞു. സ്ത്രീശാക്തീകരണത്തിന് ലോകത്തിന് തന്നെ മാതൃകയാണ് കുടുംബശ്രീ എന്നും ദ്രൗപതി മുര്‍മു പറഞ്ഞു.(Draupadi murmu praises kerala’s women empowerment)

രാജ്യത്ത് വിവിധ മേഖലകളില്‍ ആദ്യ നേട്ടം കൈവരിച്ച സ്ത്രീകള്‍ കേരളത്തില്‍ നിന്നാണ്. നാഞ്ചിയമ്മയ്ക്ക് ദേശീയ അവാര്‍ഡ് നല്‍കാനുള്ള ഭാഗ്യമുണ്ടായെന്നും രാഷ്ട്രപതി ദ്രൗപതി മുര്‍മു. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പൗരസ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു രാഷ്ട്രപതി.

കുടുംബശ്രീയുടെ 25 മത് വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി സിഡിഎസ് അംഗങ്ങള്‍ എഴുതുന്ന കുടുംബശ്രീ ചരിത്രമായ രചനയുടെ ലോഗോ രാഷ്ട്രപതി പ്രകാശനം ചെയ്തു.പട്ടിക വര്‍ഗ വിഭാഗത്തിലുള്ളവരുടെ സമഗ്ര വികസനം ലക്ഷ്യം വെച്ചുള്ള ഉന്നതി പദ്ധതി രാഷ്ട്രപതി ഉദ്ഘാടനം ചെയ്തു. മലയാളത്തിലേക്ക് മൊഴിമാറ്റിയ ടെക്‌നിക്കല്‍ ആന്‍ഡ് എഞ്ചിനീയറിംങ് ഡിപ്ലോമ ബുക്കുകയുടെ പ്രകാശനവും രാഷ്ട്രപതി നിര്‍വഹിച്ചു.

Read Also: രാഷ്ട്രപതി ദ്രൗപദി മുർമു കൊച്ചിയിലെത്തി;സ്വീകരിച്ച് മുഖ്യമന്ത്രി

രാവിലെരാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ കര-വ്യോമസേനകള്‍ സംയുക്ത ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. 91 ഇന്‍ഫെന്‍ന്ററി ബ്രിഗേഡ് കമാന്‍ഡര്‍ ലഫ്റ്റനന്റ് കേണല്‍ സ്റ്റാലിന്‍ റെക്‌സ് നേതൃത്വം നല്‍കി.

Story Highlights: Draupadi murmu praises kerala’s women empowerment

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top