Advertisement

‘നിങ്ങള്‍ക്ക് വേണ്ടെങ്കിലും ഞങ്ങള്‍ക്ക് വേണം ഈ നേതാവിനെ’; കെ.മുരളീധരന് വേണ്ടി ഫ്‌ളക്‌സ് ബോര്‍ഡുകള്‍

March 17, 2023
Google News 2 minutes Read
Flex board for K Muraleedharan

കെ മുരളീധരനെ അനുകൂലിച്ച് കോഴിക്കോട് നഗരത്തില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍. ‘നിങ്ങള്‍ക്ക് വേണ്ടെങ്കിലും ജനങ്ങള്‍ ഒറ്റക്കെട്ടായി പറയുന്നു ഞങ്ങള്‍ക്ക് വേണം ഈ നേതാവിനെ’ എന്നാണ് ഫ്ളക്സ് ബോര്‍ഡില്‍ എഴുതിയിരിക്കുന്നത്. (Flex board for K Muraleedharan )

കോണ്‍ഗ്രസ് പോരാളികള്‍ എന്ന പേരിലാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. കെപിസിസി നേതൃത്വത്തിനെതിരെ പൊതുവേദിയില്‍ പരസ്യമായി വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെ കെ. മുരളീധരനും എം.കെ രാഘവന്‍ എംപിക്കും കെപിസിസി നേതൃത്വം നോട്ടീസ് നല്‍കിയിരുന്നു.

Read Also: സഭാ ഭൂമിയിടപാട് കേസ്; കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് തിരിച്ചടി

എന്നാല്‍ നോട്ടീസ് നല്‍കിയത് ബോധപൂര്‍വ്വം അപമാനിക്കാനാണെന്നും ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നുമായിരുന്നു കെ മുരളീധരന്റെ പ്രതികരണം. ഈ പശ്ചാത്തലത്തിലാണ് കെ മുരളീധരനെ പിന്തുണച്ചുകൊണ്ട് ഫ്ളക്സ് ബോര്‍ഡുകള്‍ ഉയര്‍ന്നിരിക്കുന്നത്.

Story Highlights: Flex board for K Muraleedharan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here