തൃശൂര്‍ സദാചാര കൊല; ഉത്തരാഖണ്ഡിലേക്ക് മുങ്ങിയ പ്രതികളെ കണ്ടെത്തി കസ്റ്റഡിയിലെടുത്ത് പൊലീസ്

തൃശൂരിലെ സദാചാര കൊലപാതകക്കേസില്‍ നാല് പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍. ഒളിവിലായിരുന്ന പ്രതികളെ പൊലീസ് ഉത്തരാഖണ്ഡില്‍ നിന്നാണ് കുടുക്കിയത്. ചേര്‍പ്പ് സ്വദേശികളായ അരുണ്‍, അമീര്‍, നിരഞ്ജന്‍, സുഹൈല്‍ എന്നിവരാണ് പിടിയിലായത്. നാലുപേരെയും നാളെ വൈകിട്ട് തൃശൂരില്‍ എത്തിക്കും. സദാചാര പൊലീസ് ചമഞ്ഞ് ബസ് ഡ്രൈവര്‍ സഹറിനെ മര്‍ദിച്ചു കൊലപ്പെടുത്തി എന്നതാണ് ഇവര്‍ക്കെതിരായ കേസ്. (Four arrested in thrissur sahar murder case)
ചേര്‍പ്പ് ചിറക്കല്‍ കോട്ടം ഇല്ലാത്ത ഷംസുദ്ദീന്റെ മകന്‍ സഹറിനെയാണ് പ്രതികള്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയത്. ചിറയ്ക്കല്‍ കോട്ടം നിവാസികളായ രാഹുല്‍, വിഷ്ണു, ഡിനോ, അഭിലാഷ്, വിജിത്ത്, അരുണ്‍, എട്ടുമന സ്വദേശി ജിഞ്ചു ജയന്‍, ചിറയ്ക്കല്‍ സ്വദേശി അമീര്‍ എന്നിവരാണ് സഹറിനെ ആക്രമിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളുടെ പിന്‍ബലത്തില്‍ പൊലീസിന് വ്യക്തമായിരുന്നു.
Read Also: ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ഡ്രോ നാളെ; അറിയാം ടീമുകളെ കുറിച്ച്
കഴിഞ്ഞ പതിനെട്ടാം തീയതിയാണ് വനിതാ സുഹൃത്തിന്റെ വീട്ടിലെത്തിയ സഹറിനെ തിരുവാണിക്കാവ് ക്ഷേത്രത്തിനടുത്ത് വച്ച് പ്രതികള്‍ സംഘം ചേര്‍ന്ന് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പ്രതികള്‍ രക്ഷപ്പെടാന്‍ കാരണം പോലീസ് അന്വേഷണത്തിലെ വീഴ്ചയാണെന്ന് കുടുംബം ആരോപിച്ചിരുന്നു.
Story Highlights: Four arrested in thrissur sahar murder case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here