ജനകീയ പ്രതിരോധ ജാഥ തിരുവനന്തപുരം ജില്ലയിൽ പര്യടനം തുടരുന്നു

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ തിരുവനന്തപുരം ജില്ലയിൽ പര്യടനം തുടരുന്നു. രാവിലെ 10 മണിക്ക് മംഗലപുരത്തുനിന്ന് ഇന്നത്തെ ജാഥ ആരംഭിക്കും. ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിൽ ഇന്ന് സ്വീകരണ പരിപാടികൾ ഉണ്ടാവും. നാളെ പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന പൊതു സമ്മേളനത്തോടെ ജാഥ സമാപിക്കും. നാലു മണ്ഡലം കമ്മിറ്റികളുടെ സ്വീകരണത്തോടെയാണ് സമാപന സമ്മേളനം നടക്കുക. സിപിഐ എം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. (janakeeya prathirodha jatha thiruvananthapuram)
നിയമസഭയെ പോർമുഖമാക്കിയ പ്രതിപക്ഷത്തിന് വിഷയദാരിദ്ര്യമാണെന്ന് എംവി ഗോവിന്ദൻ ആരോപിച്ചിരുന്നു. കോൺഗ്രസ് നേതൃത്വത്തിന് എതിരെ ഉയർന്നു വരുന്ന ആക്ഷേപം അട്ടിമറിക്കാനാണ് നിയമസഭയിലെ അവരുടെ പ്രതിഷേധം. ജനാധിപത്യത്തോടുള്ള അസഹിഷ്ണുതയുടെ ഭാഗമാണ് നിയമസഭയിൽ കണ്ട പ്രതിപക്ഷത്തിന്റെ നീക്കമെന്ന് അദ്ദേഹം വ്യക്തമാക്കി.
Read Also: സിപിഐഎം ജനകീയ പ്രതിരോധ ജാഥ ഇന്ന് കൊല്ലം ജില്ലയിൽ
നിയമസഭാ സ്‌പീക്കറുടെ ഓഫീസിൽ ഉപരോധിച്ചത് നിയമസഭാ ചരിത്രത്തിൽ കേട്ടുകേൾവി ഇല്ലാത്തത്. സ്‌പീക്കർ പ്രവർത്തിക്കാൻ പ്രതിപക്ഷം അനുവദിക്കുന്നില്ല. ഇത്തരം നടപടികൾക്കെതിരെ പ്രതിപക്ഷത്തിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം ഉയർന്നു വരണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു.
ഇതിനിടെ, പ്രതിപക്ഷ പ്രതിഷേധം സഭ ടിവിയിൽ കാണിക്കാത്ത പശ്ചാത്തലത്തിൽ സഭ ടിവി കമ്മിറ്റി അംഗംങ്ങളായ പ്രതിപക്ഷ എംഎൽഎമാർ രാജിവെക്കുമെന്ന് അറിയിച്ചിരുന്നു. സഭ ടിവി കമ്മിറ്റിയിൽ നിന്ന് പ്രതിപക്ഷ എംഎൽഎമാരുടെ രാജി തികച്ചും രാഷ്ട്രീയപരമാണെന്ന് അദ്ദേഹം വ്യക്തമാക്കി. നിയമസഭയിലെ പ്രതിപക്ഷത്തിന്റെ പ്രതിഷേധം സഭ ടിവിയിൽ കാണിക്കുന്നതു കൊണ്ട് തനിക്ക് കുഴപ്പമില്ല. എന്നാൽ, അതിൽ തീരുമാനം എടുക്കാനുള്ള അധികാരം സ്‌പീക്കറിനാണ് എന്ന് അദ്ദേഹം അറിയിച്ചു.
ബ്രഹ്മപുരത്തുണ്ടായ തീപിടുത്തത്തിൽ സമഗ്രമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് എം. വി ഗോവിന്ദൻ വ്യക്തമാക്കി. മൂന്ന് തലത്തിലുള്ള അന്വേഷണം നടക്കും. ബ്രഹപുരം മാലിന്യ പ്ലാനിട്ടിൽ ഉണ്ടായ തീ അണച്ചതിനെ കോടതി പോലും പ്രശംസിച്ചു എന്ന് അദ്ദേഹം പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
എം വി ഗോവിന്ദനോട് മാപ്പ് പറയില്ലെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. വിജേഷ് പിള്ള ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ ബംഗളൂരു കൊഡുഗൊഡി പൊലിസ് സ്റ്റേഷനിൽ മൊഴി നൽകാനെത്തിയതിന് ശേഷമായിരുന്നു മാധ്യമങ്ങളോട് സ്വപ്ന സുരേഷിന്റെ പ്രതികരണം. കേരളം മുഴുവനുമുള്ള പൊലിസ് സ്റ്റേഷനുകളിൽ കേസുകളെടുത്താലും മുന്നോട്ട് പോകുമെന്ന് സ്വപ്ന വ്യക്തമാക്കി.
Story Highlights: janakeeya prathirodha jatha thiruvananthapuram mv govindan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here