Advertisement

മമ്മൂട്ടിയെ കാണാനെത്തി ആദിവാസി മൂപ്പൻമാരും സംഘവും

March 17, 2023
2 minutes Read
mammootty distribute clothes to adivasi people

മമ്മൂട്ടിയെ കാണാൻ കാടിറങ്ങി ആദിവാസി മൂപ്പൻമാരും സംഘവും. താരത്തിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് മൂപ്പനും സംഘവുമെത്തിയത്. ( mammootty distribute clothes to adivasi people )

വന്നെത്തിയ കുടുംബങ്ങൾക്ക് ഓരോരുത്തർക്കും ആവശ്യമായ വസ്ത്രങ്ങൾ മമ്മൂട്ടി വിതരണം ചെയ്തു. മമ്മൂട്ടിയുടെ ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ വഴിയാണ് വസ്ത്രങ്ങൾ നൽകിയത്. തുടർന്ന് ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴയുടെ നേതൃത്വത്തിൽ കോളനി സന്ദർശിക്കുകയും ഓരോ വീടുകളിലും നേരിട്ടെത്തി എല്ലാവർക്കും വസ്ത്രങ്ങൾ നൽകുകയും ചെയ്തു. ഫൗണ്ടേഷന്റെ പൂർവികം പദ്ധതിയുടെ ഭാഗമായായിരുന്നു വസ്ത്രങ്ങൾ വിതരണം ചെയ്തത്.

ചടങ്ങിൽ ഡി. എഫ്. ഓ സജ്ന. എ, റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. പി. അബ്ദുൾ സമദ്, കെയർ ആൻഡ് ഷെയർ പ്രൊജക്റ്റ് ഡയറക്ടർ ജോർജ് സെബാസ്റ്റ്യൻ എന്നിവരും മറ്റു ഫോറസ്റ്റ് അധികൃതരും പങ്കെടുത്തു.

Story Highlights: mammootty distribute clothes to adivasi people

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top