രാഷ്‌ട്രപതി ദ്രൗപതി മുർമു കേരളത്തിൽ; വിവിധ പരിപാടികളിൽ പങ്കെടുക്കും

കേരള പര്യടനത്തിന്റെ ഭാഗമായി രാഷ്ട്രപതി ദ്രൗപതി മുർമ്മു തിരുവനന്തപുരത്ത്. രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് തലസ്ഥാനത്ത് വിവിധ പരിപാടികളിൽ പങ്കെടുക്കും. കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ കുടുംബശ്രീയുടെ രജത ജൂബിലി ആഘോഷമാണ് പ്രധാന ചടങ്ങ്. രാവിലെ 10.30 ന് കൊല്ലം വള്ളിക്കാവിൽ മാതാ അമൃതാനന്ദമയി മഠം സന്ദർശിച്ച ശേഷം 11.30 ന് തിരികെ തിരുവനന്തപുരത്തെത്തും. തുടർന്ന് 12 ന് കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ സംസ്ഥാന സർക്കാർ പൗരസ്വീകരണം നൽകും. President Droupadi Murmu Kerala visit
തുടർന്ന് കുടുംബശ്രീയുടെ 25 ആം വാർഷികാഘോഷപരിപാടിയിൽ മുഖ്യാതിഥിയാകും. തുടർന്ന് ഗവർണർ ഒരുക്കുന്ന സൽക്കാരത്തിലും പങ്കെടുക്കും. മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും മാത്രമാണ് ക്ഷണം.നാളെ രാവിലെ കന്യാകുമാരി സന്ദർശിക്കുന്ന രാഷ്ട്രപതി തിരികെയെത്തിയ ശേഷം ഉച്ചയ്ക്ക് ലക്ഷദ്വീപിലേയ്ക്ക് പോകും. ലക്ഷദ്വീപ് സന്ദർശനത്തിന് ശേഷം 21ന് ഉച്ചയ്ക്ക് കേരളത്തിലെത്തുന്ന രാഷ്ട്രപതി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് ഡൽഹിക്ക് മടങ്ങുന്നത്.
രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.
Read Also: കൊവിഡ് കേസുകൾ ഉയരുന്നു; കേരളം ഉൾപ്പെടെ ആറ് സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ കത്ത്
മൂന്നു ദിവസത്തെ കേരള സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുർമു ഇന്നലെ കൊച്ചിയിലെത്തി. നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ രാഷ്ട്രപതി ദ്രൗപതി മുർമുവിനെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, ചീഫ് സെക്രട്ടി വി.പി ജോയ്, ഡിജിപി അനിൽകാന്ത്, എന്നിവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന്, നാവികസേനയുടെ പ്രധാനപ്പെട്ട പരിശീലനകേന്ദ്രമയ ഐഎൻഎസ് ദ്രോണചാര്യ സന്ദർശിച്ച രാഷ്ട്രപതി യൂണിറ്റിന് പ്രസിഡന്റ്സ് കളർ അവാർഡ് സമ്മാനിച്ചു. സായുധസേനാ യൂണിറ്റുകൾക്ക് നൽകുന്ന ഏറ്റവും ഉന്നതമായ അംഗീകാരമാണ് ഇത്. രാജ്യം തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനി കപ്പൽ ഐഎൻഎസ് വിക്രാന്തും ഇന്നലെ രാഷ്‌ട്രപതി സന്ദർശിച്ചു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here