വ്യാജ ഇന്ത്യൻ പാസ്‌പോർട്ട് ഉപയോഗിച്ച് വിദേശത്തേക്ക് കടക്കാൻ നോക്കിയ ശ്രീലങ്കൻ പൗരൻ അറസ്റ്റിൽ

വ്യാജ ഇന്ത്യൻ പാസ്‌പോർട്ട് ഉപയോഗിച്ച് വിദേശത്തേക്ക് പോവാൻ നോക്കിയ ശ്രീലങ്കൻ പൗരൻ അറസ്റ്റിൽ. ശാന്തിരൻ പ്രഗഷ് രാജ് എന്നയാളാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ എമിഗ്രേഷൻ വിഭാഗത്തിന്റെ പിടിയിലായത്. ഇന്നലെ പുലർച്ചെ തിരുവനന്തപുരത്ത് നിന്നും ബെഹറിനിലേക്ക് പോകുന്ന ഗൾഫ് എയർ ജി.എഫ് 63 നമ്പർ വിമാനത്തിലെ യാത്രക്കാരനായിരുന്നു ഇയാൾ. ( Sri Lankan citizen who tried to go abroad using fake Indian passport ).
എമിഗ്രേഷൻ പരിശോധനക്കായി കൗണ്ടറിലെത്തി പാസ്‌പോർട്ട് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഇത് വ്യാജമാണന്ന് കണ്ടെത്തത്തിയത്. തുടർന്ന് ഇയാളുടെ എമിഗ്രേഷൻ നടപടികൾ തടഞ്ഞ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യലിന് വിധേയമാക്കി. 2031വരെ കാലാവധിയുള്ള ശ്രീലങ്കൻ പാസ്‌പോർട്ട് ഉപയോഗിച്ച് ഇയാൾ വിസിറ്റിംഗ് വിസയിൽ ചെന്നൈയിൽ എത്തിയിരുന്നു.
പിന്നീട് ശ്രീലങ്കയിലേക്ക് മടങ്ങി പോകാതെ തമിഴ്നാട്ടിൽ തങ്ങുകയും അവിടെ നിന്ന് ഇന്ത്യൻ വ്യാജ പാസ്‌പോർട്ട് സംഘടിപ്പിച്ച് ബാംഗ്ലൂരിൽ നിന്നു വിമാനത്തിൽ ആഭ്യന്തര യാത്രക്കാരനായി തിരുവനന്തപുരം വിമാനത്താവളത്തിലെത്തുകയായിരുന്നു. ഇവിടെ നിന്നും ഗൾഫ് എയർ വിമാനത്തിൽ കയറി ബഹ്റിനിലെത്തി അവിടെ നിന്നും ഫ്രാൻസിലേക്ക് കടക്കാനുള്ള ശ്രമമായിരുന്നെന്ന് ഇയാൾ എമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് മൊഴി നൽകി.
Story Highlights: Sri Lankan citizen who tried to go abroad using fake Indian passport
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here