ഇന്ത്യയിലെ പ്രായമായവരിൽ ഒരു കോടിയില്‍പ്പരം ഡിമന്‍ഷ്യ ബാധിതരെന്ന് പഠനറിപ്പോർട്

ഇന്ത്യയിലെ പ്രായമായവരില്‍ ഡിമന്‍ഷ്യബാധിതർ കൂടുതലെന്ന് പഠനം. 60 വയസ്സിനുമുകളിലുള്ളവരില്‍ ഒരു കോടിയില്‍പ്പരം പേർ ഡിമന്‍ഷ്യ ബാധിതരെന്ന് പഠനറിപ്പോർട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ ഉപയോഗിച്ച് വിവരശേഖരണം നടത്തിയാണ് ഈ പഠനം നടത്തിയത്. ‘ന്യൂറോഎപ്പിഡെമിയോളജി’ എന്ന ജേണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചത്. 31,770 പേരിൽ നിന്നാണ് പഠനത്തിനുളള സാമ്പിള്‍ശേഖരണം നടത്തിയത് . രാജ്യത്തെ ഡിമന്‍ഷ്യ വ്യാപനനിരക്ക് 8.44 ശതമാനമാണെന്നാണ് അന്താരാഷ്ട്രഗവേഷകസംഘം കണ്ടെത്തി. അതായത്, ഒരുകോടിഎണ്‍പതിനായിരമാളുകള്‍.
യുഎസില്‍ ഇതിന്റെ ശതമാനം 8.8 ഉം യുകെയില്‍ 9 ഉം ജെര്‍മനിയിലും ഫ്രാന്‍സിലും 8.5നും 9നും ഇടയിലുമാണ് ഡിമന്‍ഷ്യബാധിതരുടെ ശതമാനക്കണക്കെന്നും ഗവേഷകസംഘം പറയുന്നു. പ്രായം കൂടുതലുള്ളവരോ, സ്ത്രീകളോ, വിദ്യാഭ്യാസം ലഭിക്കാത്തവരോ, ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്നവരോ ആണ് ഡിമന്‍ഷ്യ ബാധിച്ചവരില്‍ കൂടുതല്‍പേരും എന്നും ഗവേഷകര്‍ കണ്ടെത്തി.
മുപ്പതിനായിരത്തിലധികം പ്രായമായവര്‍ പങ്കെടുക്കുന്ന രാജ്യത്തെ ആദ്യത്തെ പഠനമാണിത്. മാത്രമല്ല, ദേശീയതലത്തില്‍ പ്രാതിനിധ്യമുള്ള പഠനത്തെ അടിസ്ഥാനമാക്കിയാണ് തങ്ങളുടെ ഗവേഷണമെന്നും ഉപഗവേഷകനും യുകെയിലെ യൂണിവേഴ്‌സിറ്റി ഓഫ് സറേയിലെ ലെക്ചററുമായ ഹയോമിയാവോ ജിന്‍ അറിയിച്ചു. ഇത്തരത്തിലുള്ള വലുതും സങ്കീര്‍ണവുമായ കണക്കുകളെ വേര്‍തിരിച്ച് വിശകലനം നടത്താന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് പ്രത്യേകകഴിവുണ്ട്. ലോക്കല്‍ സാമ്പിളുകള്‍വെച്ചുനടത്തിയ മുന്‍പഠനങ്ങളില്‍ തെളിഞ്ഞതിനേക്കാള്‍ കൂടുതലാണ് ഡിമന്‍ഷ്യവ്യാപനനിരക്കെന്ന് തങ്ങളുടെ പഠനത്തിലൂടെ കണ്ടെത്തിയതായും ജിന്‍ അറിയിച്ചു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here