കാട്ടുപന്നി കുറുകെ ചാടി ഓട്ടോ മറിഞ്ഞു; നാലര വയസുകാരന് ദാരുണാന്ത്യം

കാട്ടുപന്നി കുറുകെ ചാടി ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ നാലര വയസുകാരന് ദാരുണാന്ത്യം. വയനാട് മേപ്പാടി ഓടത്തോട് സ്വദേശികളായ ഷമീർ, സുബൈറ ദമ്പതികളുടെ മകൻ മുഹമ്മദ് യാമിനാണ് മരിച്ചത്. മേപ്പാടി വടുവഞ്ചാൽ റോഡിൽ നെടുങ്കരണ ടൗണിൽ വെച്ചാണ് സഞ്ചരിക്കുന്ന ഓട്ടോയ്ക്ക് കുറുകെ കാട്ടുപന്നി ചാടിയത്. ( wild boar jumped across and overturned the auto child died ).
Read Also: ക്ഷേത്രോത്സവത്തിനിടെ രഥത്തിൽ ഘടിപ്പിച്ച ജനറേറ്ററിൽ മുടി കുടുങ്ങി; 13കാരിക്ക് ദാരുണാന്ത്യം
ഓട്ടോയിലുണ്ടായിരുന്ന മുഹമ്മദ് യാമിൻ്റെ മാതാവ് സുബൈറയ്ക്കും, സഹോദരൻ മുഹമ്മദ് അമീനും പരിക്കേറ്റിട്ടുണ്ട്. ഇവരെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബന്ധുവിൻ്റെ വീട്ടിൽ പോയി മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.
Story Highlights: wild boar jumped across and overturned the auto child died
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here