ഉദ്ഘാടനം ചെയ്‌ത് ആറാം നാൾ; ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേ വെള്ളത്തില്‍

കനത്ത മഴയിൽ മുങ്ങി കർണാടകയിലെ ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേ.ആറ് ദിവസം മുമ്പാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്‌തത്. ബെംഗളൂരുവിലെ രാമനഗര ജില്ലയ്ക്ക് സമീപം വെള്ളിയാഴ്ച രാത്രി പെയ്ത മഴയിൽ, 8480 കോടി രൂപ ചെലവിൽ നിർമിച്ച ഹൈവേ റോഡ് മുങ്ങുകയായിരുന്നു. ഹൈവേയുടെ അടിപ്പാലത്തിൽ വെള്ളക്കെട്ട് ഉണ്ടായതിനെ തുടർന്ന് അപകടങ്ങളും ഗതാഗതക്കുരുക്കും രൂപപ്പെട്ടു.(Bengaluru-mysuru expressway waterlogging)
Read Also: നിത്യാനന്ദയുടെ ‘കൈലാസ’ രാജ്യവുമായി 30ഓളം യുഎസ് നഗരങ്ങൾക്ക് കരാർ
തെരഞ്ഞെടുപ്പില്‍ കണ്ണുവച്ച് നിര്‍മാണം പൂര്‍ത്തിയാകുന്നതിനു മുമ്പ് റോഡ് തിടുക്കപ്പെട്ട് തുറന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസും കര്‍ഷകരും ഉദ്ഘാടനം നടന്ന മണ്ഡ്യയില്‍ പ്രതിഷേധിച്ചിരുന്നു. കൂടാതെ കഴിഞ്ഞ ദിവസം ടോള്‍ പിരിവും തുടങ്ങിയിരുന്നു. ഇന്നലെ ബെംഗളുരുവിലും സമീപ പ്രദേശങ്ങളിലും പെയ്ത കനത്ത മഴയില്‍ ടയറുകള്‍ മൂടിപോകുന്ന തരത്തില്‍ വെള്ളം ഉയര്‍ന്നതോടെ ചെറിയ അപകടങ്ങളുമുണ്ടായി. കഴിഞ്ഞ വര്‍ഷത്തെ മഴയില്‍ റോഡ് ഒന്നടങ്കം ഒലിച്ചുപോയ രാമനഗര ജില്ലയിലെ വിവിധ പ്രദേശങ്ങളിലാണ് ഇത്തവണയും വെള്ളകെട്ടുണ്ടായത്.
Story Highlights: Bengaluru-mysuru expressway waterlogging
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here