രാഷ്ട്രപതി ഇന്ന് കന്യാകുമാരി സന്ദര്‍ശിക്കും

രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്ന് കന്യാകുമാരി സന്ദര്‍ശിക്കും. തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്നു രാവിലെ 8.25നു വിമാനമാര്‍ഗം രാഷ്ട്രപതിയും കുടുംബാംഗങ്ങളും കന്യാകുമാരിയിലേക്കു പോകും.(Droupadi Murmu will visit kanyakumari today)
സന്ദര്‍ശന ശേഷം രാവിലെ 11.25നു തിരുവനന്തപുരത്തേക്കു മടങ്ങിയെത്തി ഉച്ചഭക്ഷണത്തിനു ശേഷം ലക്ഷദ്വീപിലേക്കു തിരിക്കും.
Read Also: ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ഡ്രോ നാളെ; അറിയാം ടീമുകളെ കുറിച്ച്
തിരുവനന്തപുരം വിമാനത്താവളത്തിലെ ടെക്നിക്കല്‍ ഏരിയയില്‍നിന്നു വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണു ഉച്ചയ്ക്ക് 1.35നാണു ലക്ഷദ്വീപിലേക്കു പോകുന്നത്. ലക്ഷദ്വീപ് സന്ദര്‍ശനത്തിനു ശേഷം 21ന് ഉച്ചയ്ക്ക് കേരളത്തിലെത്തുന്ന രാഷ്ട്രപതി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിയിലേയ്ക്ക് മടങ്ങും.
Story Highlights: Droupadi Murmu will visit kanyakumari today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here