കേരള ബ്ലാസ്റ്റേഴ്‌സ് താരം നിഹാൽ സുധീഷിനെ 5 മൽസരങ്ങളിൽ നിന്ന് വിലക്കി കെഎഫ്എ

കേരള ബ്ലാസ്റ്റേഴ്‌സ് താരം നിഹാൽ സുധീഷിനെ കേരള ഫുട്‌ബോൾ അസോസിയേഷൻ 5 മൽസരങ്ങളിൽ നിന്ന് വിലക്കി. കോവളം എഫ്‌സിക്കെതിരായ കേരള പ്രീമിയർ ലീഗിലെ മൽസരശേഷം നടന്ന സംഭവങ്ങളിലാണ് നിഹാലിനെതിരായ നടപടി. ഡ്രെസിംഗ് റൂം തകർത്തുവെന്ന ആരോപണമാണ് താരത്തിന് എതിരെയുള്ളത്. ( KFA banned Kerala Blasters player Nihal Sudeesh from 5 matches ).
മൽസരം തീർന്നശേഷം ബ്ലാസ്റ്റേഴ്സിന്റെ നിഹാൽ സുധീഷിനും സപ്പോർട്ടിംഗ് സ്റ്റാഫിലെ ഒരാൾക്കും റഫറി റെഡ് കാർഡ് നൽകിയിരുന്നു. ഇതിനുശേഷം ഡ്രെസിംഗ് റൂമിലെത്തിയ നിഹാൽ വതിലും ജനലുമെല്ലാം തകർത്തെന്നാണ് കേരള ഫുട്‌ബോൾ അസോസിയേഷന്റെ കണ്ടെത്തൽ. വലിയ നടപടികളിലേക്ക് കെഎഫ്എ പോകുമെന്ന് കരുതപ്പെട്ടിരുന്നുവെങ്കിലും താരത്തിന്റെ ഫുട്ബോൾ ഭാവിയെ കണക്കാക്കിയാണ് അഞ്ച് മത്സരങ്ങളിൽ നിന്ന് വിലക്കിക്കൊണ്ട് കെഎഫ്എ നടപടി അവസാനിപ്പിച്ചത്.
5 മൽസരങ്ങളിൽ നിന്ന് വിലക്കിയതിനൊപ്പം തന്നെ താരത്തിന് പിഴശിക്ഷയും ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഐഎസ്എല്ലിൽ ഇക്കൊല്ലം അരങ്ങേറിയ താരം മികച്ച പ്രകടനം തന്നെയാണ് കാഴ്ച്ച വച്ചിരുന്നത്.
Story Highlights: KFA banned Kerala Blasters player Nihal Sudeesh from 5 matches
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here