“എനിക്കെതിരെ ആരോപണം ഉന്നയിച്ച ഗോവിന്ദൻ മാഷ് തള്ളിപ്പറഞ്ഞത് സർക്കാരിനെ”: കെ. കെ. രമ എംഎൽഎ

സച്ചിൻ ദേവിന്റെ പോസ്റ്റ് അങ്ങേയറ്റം മോശമാണെന്ന് കെ കെ രമ എംഎൽഎ പറഞ്ഞു. ഒരു എംഎൽഎ എന്ന നിലയിൽ വസ്തുതാപരമല്ലാത്ത പോസ്റ്റ് ഇട്ടത് സാമൂഹിക മാധ്യമങ്ങളിൽ മോശക്കാരിയാക്കി തീർത്തു. അതിനാലാണ് താൻ പരാതി നൽകിയത്. തന്റെ പരുക്ക് വ്യാജമാണെന്ന് പറയുന്നവർ സർക്കാരിനെ തന്നെ തള്ളിപ്പറയുന്നു എന്നും രമ വ്യക്തമാക്കി. KK Rema reacts on Sachindev Post
വ്യത്യസ്ത സമയങ്ങളിൽ എടുത്ത ഫോട്ടോകൾ തെറ്റായ കൊടുത്തായിരുന്നു ഈ പ്രചാരണം. ആ പ്രചാരണത്തെ തുടർന്ന് സൈബർ ഇടങ്ങൾ നിന്ന് നേരിടേണ്ടി വന്നത് ക്രൂരമായ അധിക്ഷേപങ്ങളാണ്. ഒരു എംഎൽഎ എന്ന നിലയിൽ പോസ്റ്റുകൾ ഇടുന്നത് വസ്തുതാപരമായിരിക്കണം. കാരണം, അത് കാണുന്നവർ വിശ്വസിക്കും. അതിനാലാണ് ആ പോസ്റ്റ് സമൂഹത്തിൽ എന്നെ മോശക്കാരിയാക്കി ചിത്രീകരിച്ചു. അതിനാൽ വിഷയവുമായി ബന്ധപ്പെട്ട് സ്‌പീക്കർക്കും സൈബർ സെല്ലിനും പരാതി നൽകിയത്. വിഷയത്തിൽ സ്പീക്കർ അന്വേഷണം നടത്താമെന്ന് അറിയിച്ചിട്ടുണ്ട് എന്ന് രമ പറഞ്ഞു.
പരിക്ക് വ്യാജമെന്ന് പറയുന്നവർ സർക്കാർ സംവിധാനത്തെ ആണ് ചോദ്യം ചെയ്യുന്നത് എന്ന് കെ. കെ രമ പറഞ്ഞു. സർക്കാർ ആശുപത്രിയിൽ ആണ് താൻ ചികിത്സ തേടിയത്. രോഗി പറയുന്നത് പോലെ അല്ല അവിടെ ചികിത്സ നടത്തുന്നത്. താൻ ബാൻഡേജ് പോരെ എന്ന് ചോദിച്ചപ്പോൾ പ്ലാസ്റ്റർ ഇടണം എന്ന് നിർദേശിച്ചത് ഡോക്ടറാണ്. ആ പ്രസ്താവനയിലൂടെ തന്നെയല്ല, മറിച്ച് സർക്കാർ സംവിധാനത്തെയാണ് ഗോവിന്ദൻ മാഷ് തള്ളിപ്പറഞ്ഞത് എന്ന് എംഎൽഎ വ്യക്തമാക്കി.
Read Also: അപകീർത്തികരമായ പോസ്റ്റ്; സച്ചിൻ ദേവിനെതിരെ കെ. കെ. രമയുടെ പരാതി
തെറ്റായ കാര്യമാണ് സർക്കാർ ആശുപത്രിയിലെ ഡോക്ടർ ചെയ്തത് എങ്കിൽ അതിനെതിരെയും നടപടി എടുക്കും എന്ന് കെ. കെ രമ എംഎൽഎ അറിയിച്ചു. പ്രചരിക്കുന്നത് തന്റെ എക്സ് റേ ആണെങ്കിൽ അത് എങ്ങനെ പുറത്തു പോയി. സർക്കാർ സംവിധാനങ്ങളുടെ പക്കൽ ഉള്ള രേഖകൾ എങ്ങനെ പുറത്തായി എന്നത് പരിശോധിക്കണം. വ്യാജ പ്രചരണം നടത്തുന്നവർ തിരുത്തും എന്നാണ് പപ്രതീക്ഷയെന്ന് അവർ വ്യക്തമാക്കി. തനിക്ക് എതിരായ പ്രചരണത്തിൽ ഗൂഢാലോചനയുണ്ട്. അതിനാലാണ്, താൻ നൽകിയ പരാതിയിൽ കേസോ മൊഴിയോ എടുക്കാത്തത്. തന്നെ ടാർഗറ്റ് ചെയ്ത് വളഞ്ഞിട്ട് ആക്രമിക്കുന്നത് എന്തിനാണെന്ന് അവർ ചോദിച്ചു.
Story Highlights: KK Rema reacts on Sachindev Post
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here