രാമക്ഷേത്ര നിർമ്മാണം ദ്രുതഗതിയിൽ നടക്കുന്നു, പുതിയ ചിത്രം പുറത്തുവിട്ട് ക്ഷേത്ര അധികൃതർ

അയോധ്യയില്‍ ഉയരുന്ന ശ്രീരാമജന്മഭൂമി ക്ഷേത്രത്തിന്‍റെ ശ്രീകോവിലിന്‍റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു.ശ്രീരാമജന്മഭൂമി ക്ഷേത്രത്തിന്‍റെ ജനറല്‍ സെക്രട്ടറി ചമ്പത്ത് റായിയാണ് ഇന്നലെ ചിത്രം പങ്കുവച്ചത്.(Ram Mandir construction going on in full swing, check new viral photos)
നേപ്പാളിൽ നിന്നും ഇന്ത്യയിലേക്ക് അയച്ച കല്ലുകള്‍ ഉപയോഗിച്ചാണ് രാമന്‍റെയും സീതയുടെയും വിഗ്രഹങ്ങള്‍ കൊത്തുന്നത്. യഥാക്രമം 18 ടണ്ണും 16 ടണ്ണും ഭാരമുള്ള സാലഗ്രാമങ്ങളാണ് നേപ്പാള്‍ ഇന്ത്യയിലേക്ക് അയച്ചത്.
Read Also: ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ഡ്രോ നാളെ; അറിയാം ടീമുകളെ കുറിച്ച്
രാമജന്മഭൂമി ക്ഷേത്രം വിചാരിച്ച വേഗതയില്‍ മുന്നേറുന്നുവെന്നും 2024ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. 2024 ജനവരി ഒന്നിന് ക്ഷേത്രനിര്‍മ്മാണം പൂര്‍ത്തിയാകുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യമന്തരമന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. ഏകദേശം 70 ശതമാനത്തോളം പണികള്‍ പൂര്‍ത്തിയായതായി ട്രഷറര്‍ സ്വാമി ഗോവിന്ദ് ഗിരിജി മഹാരാജ് ഇന്നലെ പറഞ്ഞു.
Story Highlights: Ram Mandir construction going on in full swing, check new viral photos
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here