മാർച്ച് 30ന് മുൻപ് സാധനങ്ങൾ വാങ്ങിയില്ലെങ്കിൽ റേഷൻ കാർഡ് റദ്ദാകുമോ ? [ 24 Fact Check ]

മാർച്ച് 30ന് മുൻപ് സാധനങ്ങൾ വാങ്ങിയില്ലെങ്കിൽ റേഷൻ കാർഡ് റദ്ദാകുമെന്ന് വ്യാജ പ്രചാരണം. നിരവധിപേർ വാട്ട്‌സ് ആപ്പിലും ഫേസ്ബുക്കിലും ഇത് സംബന്ധിച്ച വ്യാജ സന്ദേശം ഷെയർ ചെയ്യുന്നുണ്ട്. ( ration card ban fact check )
വെള്ള കാർഡുപയോഗിച്ച് റേഷൻ സാധനങ്ങൾ വാങ്ങാത്തവർ ഉണ്ടെങ്കിൽ ഈ മാസം 30ന് മുമ്പായി എന്തെങ്കിലും വാങ്ങി കാർഡ് ലൈവാക്കിയില്ലെങ്കിൽ അവ റദ്ദാക്കുമെന്നും, ഏപ്രിൽ ഒന്നു മുതൽ റേഷൻ സമ്പ്രദായം കേന്ദ്ര സർക്കാർ ഏറ്റെടുക്കുമെന്നുമാണ് വ്യാജവാർത്ത.
എന്നാൽ ഇത്തരമൊരു നടപടിയും ആലോചനയിൽ ഇല്ലെന്നതാണ് യാഥാർത്ഥ്യം. ഇത്തരം വ്യാജവാർത്ത നിർമ്മിക്കുന്നവർക്കും പ്രചരിപ്പിക്കുന്നവർക്കുമെതിരെ നിയമ നടപടികൾ കൈക്കൊള്ളുമെന്നും ഭക്ഷ്യപൊതുവിതരണ വകുപ്പുമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
Story Highlights: ration card ban fact check
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here