തൃശൂർ പാലപ്പിള്ളിയിൽ കാട്ടാനക്കൂട്ടം; ഇരുപതോളം ആനകൾ കാടിറങ്ങി

സ്ഥിരമായി കാട്ടാനയിറങ്ങുന്ന മേഖലയാണ് തൃശൂർ വരന്തരപ്പിള്ളിയിലെ പാലപ്പിള്ളി. കഴിഞ്ഞ ദിവസം ഏകദേശം ഇരുപത്തിനടുത്ത് ആനകളാണ് പ്രദേശത്ത് ഇറങ്ങിയത്. ഇന്നലെ രാത്രി കാട്ടാനക്കൂട്ടത്തെ കണ്ട് ഭയന്ന് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ദമ്പതികൾക്ക് അപകടം പറ്റിയിരുന്നു. ഇവർക്ക് നിസാര പരുക്കുകളുണ്ട്. ഈ കാട്ടാനക്കൂട്ടം ഇന്ന് രാവിലെ സമീപത്തിലെ റബർ എസ്റ്റേറ്റിൽ എത്തി. സ്ഥിരമായി ഈ പ്രദേശത്ത് കാട്ടാനകൾ ഇറങ്ങുന്നതിൽ നാട്ടുകാർക്ക് പരാതിയുണ്ട്. നാട്ടുകാരും വനവകുപ്പും ചേർന്ന് പടക്കം പൊട്ടിച്ച് ആനകളെ കാട്ടിലേക്ക് കയറ്റുന്നതിന് ശ്രമം നടക്കുന്നുണ്ട്.
ജനവാസ മേഖലയിൽ നിരന്തരമായി കാട്ടാനകൾ ഇറങ്ങുന്നതിൽ നാട്ടുകാർ ദുരിതത്തിലാണ്. വനം വകുപ്പ് നിരീക്ഷണ സംഘം സ്ഥലത്തെത്തി ക്യാമ്പ് ചെയ്യുന്നുണ്ട്. കുങ്കിയാനകളെ ഉപയോഗിച്ച് ആനകളെ കാട് കയറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം
Read Also: മൂന്നാറിൽ വീണ്ടും ഭീതി പരത്തി പടയപ്പ
ഇന്നലെ മൂന്നാറിൽ പടയപ്പ എന്ന കാട്ടാന വീണ്ടും ഭീതി പരത്തിയിരുന്നു. മൂന്നാർ നയമക്കാട് ദേശീയപാതയിലൂടെ എത്തിയ വാഹനങ്ങൾ തടഞ്ഞു. 30 മിനിറ്റോളം റോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. നാട്ടുകാരും വാഹന യാത്രകരും ബഹളം വച്ചാണ് പടയപ്പയെ തുരത്തിയത്.
Story Highlights: Thrissur Palappilli elephant issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here