Advertisement

അരിക്കൊമ്പനെ പൂട്ടാനൊരുങ്ങി വനംവകുപ്പ്; ആദ്യം ദൗത്യസംഘം വയനാട്ടില്‍ നിന്ന് പുറപ്പെട്ടു

March 19, 2023
Google News 2 minutes Read
Forest department mission to trap Arikomban elephant

ഇടുക്കിയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളില്‍ ഭീതി പരത്തുന്ന അരിക്കൊമ്പന്‍ എന്ന കാട്ടാനയെ പിടികൂടാനുള്ള ആദ്യ ദൗത്യസംഘം വയനാട്ടില്‍ നിന്നും പുറപ്പെട്ടു. വിക്രം എന്ന കുങ്കി ആനയുമായുള്ള സംഘമാണ് പുറപ്പെട്ടത്. വരും ദിവസങ്ങളിലായി കോന്നി സുരേന്ദ്രന്‍, കുഞ്ചു, സൂര്യന്‍ എന്നീ കുങ്കിയാനകളെയും മുത്തങ്ങയില്‍ നിന്നും കൊണ്ടുപോകും.(Forest department mission to trap Arikomban elephant)

26 അംഗ ദൗത്യസംഘവും ഉടന്‍ ദിവസം ഇടുക്കിയിലെത്തും. 21 ന് നടക്കുന്ന ഉന്നതതല യോഗത്തിലായിരിക്കും ആനയെ മയക്കുവെടി വെക്കുന്ന തീയതി തീരുമാനിക്കുക.

ദേവികുളത്ത് നിന്നെത്തിച്ച 130 ഓളം യൂക്കാലിപ്റ്റസ് തടികള്‍ കൊണ്ടാണ് അരിക്കൊമ്പനെ തളയ്ക്കാനുള്ള കൂടിന്റെ നിര്‍മാണം. ബലമുള്ള ഈ കൂട്ടില്‍ നിന്ന് കൊമ്പന് പുറത്തു കടക്കാന്‍ ആവില്ല. എങ്കിലും കൂട്ടില്‍ നിന്നും പുറത്തു കടക്കാന്‍ ശ്രമമുണ്ടായാല്‍ പരൃുക്കേല്‍ക്കാതിരിക്കാന്‍ ആണ് ഉരുണ്ട യൂക്കാലിപ്റ്റസ് മരങ്ങള്‍ ഉപയോഗിച്ചിരിക്കുന്നത്. വയനാട് നിന്നെത്തിയ റാപിഡ് റെസ്‌പോണ്‍സ് ടീമാണ് കൂട് നിര്‍മാണത്തിന് നേതൃത്വം നല്‍കിയത്.

Read Also: കാട്ടുപന്നി കാറിന് കുറുകെ ചാടിയപ്പോൾ കാർ ബ്രേക്ക് ചെയ്തു; മൂന്ന് പേർക്ക് പരുക്ക്

കൊമ്പനെ പൂട്ടാന്‍ വയനാട് കുങ്കിയാനകളില്‍ ഒന്ന് ഇന്നെത്തുന്നുണ്ട്. വിക്രമിന് പിന്നാലെ കുഞ്ചിയും സൂര്യനും കോന്നി സുരേന്ദ്രനും വരും ദിവസങ്ങളില്‍ എത്തും. ചീഫ് വെറ്റനറി സര്‍ജന്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ 26 അംഗ ദൗത്യസംഘമാണ് അരിക്കൊമ്പനെ പിടികൂടാന്‍ തയ്യാറെടുക്കുന്നത്.

Story Highlights: Forest department mission to trap Arikomban elephant

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here