കാട്ടുപന്നി കാറിന് കുറുകെ ചാടിയപ്പോൾ കാർ ബ്രേക്ക് ചെയ്തു; മൂന്ന് പേർക്ക് പരുക്ക്

കേരളത്തിൽ വീണ്ടും വാഹനാപകടങ്ങൾക്ക് ഇടയാക്കി കാട്ടുപന്നികൾ. ഇന്നലെ വടക്കഞ്ചേരി ദേശീയപാതയിൽ അഞ്ചുമൂർത്തി മംഗലത്ത് കാട്ടുപന്നി കാറിന് കുറുകെ ചാടി മൂന്ന് പേർക്ക് പരിക്ക്. തൃശൂർ ഗുരുവായൂർ സ്വദേശി സിൽബികുമാർ, ഭാര്യ സഞ്ജു, ഇവരുടെ മകനുമാണ് ഇന്നലെ അപകടത്തിൽ പരിക്കേറ്റത്. പരിക്കേറ്റവരെ തൃശുരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ കാട്ടുപന്നി ചത്തു. Wild boar caused car accident
ഇന്നലെ രാത്രി എട്ടരയോടു കൂടിയാണ് സംഭവം. കോയമ്പത്തൂരിൽ ആശുപത്രിയിൽ പോയി ഗുരുവായൂരിലേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറിൽ പന്നി ഇടിക്കുകയായിരുന്നു. പെട്ടെന്ന് കാർ ബ്രേക്ക് ചെയ്‌തെങ്കിലും യാത്രക്കാർക്ക് പരുക്കേൽക്കുകയായിരുന്നു. ചത്ത പന്നിയെ വനം വകുപ്പ് അധികൃതർ എത്തി സംസ്ക്കരിച്ചു.
Read Also: കാട്ടുപന്നി കുറുകേ ചാടിയപ്പോള്‍ പെട്ടെന്ന് ബ്രേക്ക് ചെയ്തു; ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
ഈ പ്രദേശത്തു കാട്ടുപന്നി അതിവേഗത്തിൽ റോഡിലേക്ക് ഇറങ്ങുന്ന സാഹചര്യം ഉണ്ട്. യാത്രക്കാരുടെ ജീവന് സംരക്ഷണം വേണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ആയക്കാട് സ്കൂളിന് സമീപം ഓട്ടോയ്ക്ക് കുറുകെ കാട്ടുപന്നി കുറുകെ ചാടി ഒരാൾ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേല്ക്കുകയും ചെയ്തിരുന്നു.
Story Highlights: Wild boar caused car accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here