മാതൃദിന ക്യാമ്പയിനുമായി ദെയ്‌റ എന്റിച്ച്‌മെന്റ്പ്രോജക്റ്റ്; ഭാഗ്യശാലികള്‍ക്ക് ഒരു ലക്ഷം ദിര്‍ഹത്തിന്റെ സമ്മാനങ്ങള്‍

മാതൃദിന ക്യാമ്പയിനുമായി ദെയ്‌റ എന്റിച്ച്‌മെന്റ്പ്രോജക്റ്റ്. ദുബായ് ഗോള്‍ഡ് സൂക്ക് എക്സ്റ്റന്‍ഷനൊപ്പം ചേര്‍ന്നാണ് കാമ്പെയിന്‍ നടപ്പാക്കുക. ക്യാമ്പയിനിലൂടെ ഭാഗ്യശാലികള്‍ക്ക്ഒരു ലക്ഷം ദിര്‍ഹത്തിന്റെ സമ്മാനങ്ങള്‍ നേടാനുള്ള അവസരമാണ് ലഭിക്കുക. (Mother’s day campaign deira enrichment project)
ദെയ്‌റ എന്റിച്ച്‌മെന്റ്പ്രോജക്റ്റിലെ 500-ലധികം റീട്ടെയില്‍ സ്റ്റോറുകളില്‍നിന്നും ഷോപ്പിംഗ് നടത്തുകയോ അല്ലെങ്കില്‍ ഡിഇപിയുടെ 40 റെസ്റ്റോറന്റുകളിലോ കഫേകളിലോ ഭക്ഷണം കഴിക്കുകയോ ചെയ്ത് ചുരുങ്ങിയത് 50 ദിര്‍ഹം ചിലവഴിച്ചാല്‍നറുക്കെടുപ്പിന്റെ ഭാഗമാകാം.തിരക്കിട്ട ജീവിതത്തിനിടയില്‍ അല്‍പസമയം അമ്മമാര്‍ക്ക് വേണ്ടി മാറ്റി വെക്കാനും അവര്‍ക്കായി ആഘോഷിക്കാനുള്ള അവസരമാണ് തങ്ങള്‍ ഒരുക്കുന്നതെന്ന് ദുബായ് ഗോള്‍ഡ് സൂക്ക് എക്സ്റ്റന്‍ഷന്‍ അധികൃതര്‍ അറിയിച്ചു.
Story Highlights: Mother’s day campaign deira enrichment project
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here