കോർപ്പറേഷൻ സെക്രട്ടറിയെ മർദിച്ച കേസ്; യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പിടിയിൽ

കോർപ്പറേഷൻ ഉപരോധവുമായി ബന്ധപ്പെട്ട് കൊച്ചി നഗരത്തിൽ കോൺഗ്രസ് പ്രവർത്തകരെ വ്യാപകമായി അറസ്റ്റ് ചെയ്ത് പൊലീസ്. കോർപ്പറേഷൻ സെക്രട്ടറിയെ മർദിച്ച കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പിടിയിലായി. സംസ്ഥാന സെക്രട്ടറി ഷാജഹാൻ, പ്രാദേശിക നേതാവ് സിജോ ജോസഫ് എന്നിവരെയാണ് എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്.
ജോലിക്കെത്തിയ ജീവനക്കാരെ മർദിച്ച കേസിൽ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി നോബൽകുമാറും , ഒരു സേവാദൾ നേതാവുമാണ് അറസ്റ്റിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. അറസ്റ്റ് തുടരുമെന്ന് പൊലീസ് അറിയിച്ചു.
Read Also: കൊച്ചി നഗരസഭാ സെക്രട്ടറിയെ മർദിച്ച കേസിൽ യൂത്ത് കോൺഗ്രസ് നേതാക്കൾ പിടിയിൽ
Story Highlights: Youth Congress State Secretary arrested
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement