കൊച്ചി നഗരസഭാ സെക്രട്ടറിയെ മർദിച്ച കേസിൽ യൂത്ത് കോൺഗ്രസ് നേതാക്കൾ പിടിയിൽ

കൊച്ചി നഗരസഭാ സെക്രട്ടറിയെ മർദിച്ച കേസിൽ പ്രധാന പ്രതികൾ പിടിയിൽ. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി നോബൽ കുമാർ, നേതാക്കളായ ഷാജഹാൻ, സിജു എന്നിവരാണ് പിടിയിലായത്. നഗരസഭ ജീവനക്കാരനെ മർദിച്ച കേസിലാണ് അറസ്റ്റ്. കോൺഗ്രസ് പ്രവർത്തകരുടെ അറസ്റ്റ് തുടരുമെന്ന് പൊലീസ് അറിയിച്ചു.
കോൺഗ്രസ് സമരത്തിനിടെയാണ് കൊച്ചി കോർപറേഷൻ സെക്രട്ടറിയെയും ജീവനക്കാരെയും പ്രവർത്തകർ മർദിച്ചത്. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ വടുതല മനയിൽ വീട്ടിൽ ലാൽ വർഗീസിനെ (37) വെള്ളിയാഴ്‌ച സെൻട്രൽ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. വധശ്രമം, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്.
യുഡിഎഫ് അനുകൂല സംഘടനാ കെഎംസിഎസ്‌എ സംസ്ഥാന സെക്രട്ടറിയും സീനിയർ ക്ലർക്കുമായ ഒ വി ജയരാജിനെതിരെ വ്യാഴാഴ്‌ച സെൻട്രൽ പൊലീസ് കേസെടുത്തിരുന്നു. കോർപറേഷൻ സെക്രട്ടറി ബാബു അബ്ദുൽ ഖദീറിന്റെയും കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ്‌റ്റാഫ് യൂണിയന്റെയും (കെഎംസിഎസ്‌യു) പരാതിയിലാണ് കേസ് എടുത്തത്.
Story Highlights: Youth Congress leaders arrested in case of beating Kochi municipal secretary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here