Advertisement

ഐശ്വര്യ രജനികാന്തിന്റെ വീട്ടിൽ മോഷണം; ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണവും രത്‌നവും മോഷണം പോയി

March 20, 2023
Google News 2 minutes Read
Aishwarya Rajinikanth complains of jewel theft

സിനിമാ സംവിധായകയും ഗായികയുമായ ഐശ്വര്യ രജനികാന്തിന്റെ വീട്ടിൽ മോഷണം നടന്നതായി പരാതി. ലക്ഷങ്ങൾ വിലമതിക്കുന്ന നിരവധി സ്വർണാഭരണങ്ങളും രത്‌നങ്ങളുമാണ് ഐശ്വര്യ രജനികാന്തിന്റെ വീട്ടിൽ നിന്ന് മോഷണം പോയത്. തെയ്‌നാമ്പേട്ട് പൊലീസ് സ്റ്റേഷനിൽ ഇത് സംബന്ധിച്ച പരാതി നൽകിയിട്ടുണ്ട്. ( Aishwarya Rajinikanth complains of jewel theft )

ഐശ്വര്യ രജനികാന്തിന്റെ വീട്ടിൽ ജോലിക്ക് നിൽക്കുന്ന മൂന്ന് പേരെ മോഷണവുമായി ബന്ധപ്പെട്ട് സംശയിക്കുന്നുണ്ട്. ഐശ്വര്യ തന്നെയാണ് പ്രതികളെന്ന് സംശയിക്കുന്നവരുടെ പേര് വിവരങ്ങൾ പൊലീസിന് കൈമാറിയത്.

ഡയമണ്ട് സെറ്റുകൾ, അൺകട്ട് ഡയമണ്ട്, ടെംപിൾ ജ്വല്ലറി കളക്ഷൻ, ആന്റിക് ഗോൾഡ് പീസുകൾ, നവരത്‌നം സെറ്റ്, അറം നെക്ക്‌ലേസ്, 60 പവന്റെ വളകൾ എന്നിവയാണ് ഐശ്വര്യയുടെ വീട്ടിൽ നിന്ന് മോഷണം പോയത്. എഫ്‌ഐആറിൽ 3.6 ലക്ഷം രൂപയുടെ മോഷണമാണ് നടന്നിരിക്കുന്നതായി രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇതിലും കൂടുതൽ നഷ്ടപ്പെട്ടിരിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

2019 ൽ സഹോദരി സൗന്ദര്യയുടെ വിവാഹത്തിൽ പങ്കെടുത്ത ശേഷമാണ് ഐശ്വര്യ ഈ ആഭരണങ്ങളെല്ലാം വീട്ടിലെ ലോക്കറിൽ വച്ചത്. സെന്റ് മേരീസ് റോഡിലെ അപ്പാർട്ട്‌മെന്റിലായിരുന്നു സ്വർണം സൂക്ഷിച്ചിരുന്നത്. എന്നാൽ ഏപ്രിൽ 9, 2022 ൽ ഈ ലോക്കർ രജനികാന്തിന്റെ പയസ് ഗാർഡൻ വീട്ടിലേക്ക് മാറ്റിയിരുന്നു. ലോക്കറിന്റെ താക്കോൽ എന്നാൽ സെന്റ് മേരീസ് അപ്പാർട്ട്‌മെന്റിലെ അലമാരയിൽ തന്നെയാണ് സൂക്ഷിച്ചിരുന്നത്. ഇക്കാര്യം വീട്ടിലെ സഹായികൾക്ക് അറിയാമായിരുന്നു എന്നാണ് ഐശ്വര്യ പൊലീസിനോട് പറഞ്ഞത്. സെക്ഷൻ 381 പ്രകാരം തെയ്‌നാമ്പേട്ട് പൊലീസ് കേസെടുത്തിട്ടുണ്ട്.

Story Highlights: Aishwarya Rajinikanth complains of jewel theft

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here