Advertisement

ഷാഫി പറമ്പിലിനെതിരായ പ്രസ്താവന; സ്പീക്കര്‍ ഇനി അസംബന്ധങ്ങൾ എഴുന്നള്ളിക്കാതിരുന്നാൽ നല്ലത്; ഫാത്തിമ തഹ്ലിയ

March 20, 2023
Google News 3 minutes Read
fathima tehaliya against speaker

ഷാഫി പറമ്പിലിനെതിരായ വിവാദ പ്രസ്താവന പിന്‍വലിച്ച സ്പീക്കര്‍ എ.എന്‍.ഷംസീനെ വിമർശിച്ച് എം.എസ്.എഫ് മുന്‍ ദേശീയ വൈസ് പ്രസിഡണ്ട് ഫാത്തിമ തഹ്ലിയ. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സ്‌പീക്കർക്കെതിരെ ഫാത്തിമ രംഗത്തെത്തിയത്. (Fathima Tehaliya against A N shamseer shafi parambil issue)

സഭയിൽ സ്പീക്കർ നടത്തിയ ജനാധിപത്യ വിരുദ്ധ പ്രസ്ഥാവനകളെല്ലാം അദ്ദേഹം തന്നെ പിൻവലിച്ചിരിക്കുന്നു. നല്ലത് തന്നെ. ഇനി പിൻവലിക്കാനായി ഇത്തരം പുതിയ അസംബന്ധങ്ങൾ എഴുന്നള്ളിക്കാതിരുന്നാൽ കൂടുതൽ നല്ലതെന്നാണ് ഫാത്തിമയുടെ പ്രതികരണം.

Read Also: ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ഫോളോവേഴ്സുള്ള ‘വനിതാതാരം’; റെക്കോർഡ് നേട്ടവുമായി സെലീന ഗോമസ്

ബ്രഹ്മപുരം വിഷയത്തിന്റെ പേരിൽ പ്രതിഷേധിച്ചു നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷാംഗങ്ങളെ ശാസിക്കുന്നതിനിടെയാണ് സ്പീക്കറുടെ വിവാദ പരാമർശം. ‘ഷാഫി, ഇതൊക്കെ ജനങ്ങൾ കാണുന്നുണ്ട്, അടുത്ത തവണ തോൽക്കും’ എന്നാണ് സ്പീക്കർ അന്ന് പറഞ്ഞത്.

Story Highlights: Fathima Tehaliya against A N shamseer shafi parambil issue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here