ജോൺ ബ്രിട്ടാസ് എം.പിയുടെ മാതാവ് അന്നമ്മ അന്തരിച്ചു

ഇടത് എം.പി ജോൺ ബ്രിട്ടാസിന്റെ മാതാവ് അന്തരിച്ചു. ആലിലക്കുഴിയിൽ അന്നമ്മ പുലിക്കുരുമ്പയാണ് (95) അന്തരിച്ചത്. സംസ്കാര ചടങ്ങുകൾ ചൊവ്വാഴ്ച വൈകിട്ട് 4 മണിയോടെ സെന്റ്. അഗസ്റ്റ്യൻസ് ചർച്ച് പുലിക്കുരുമ്പയിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. നെയ്ശേരി പടിഞ്ഞാറയിൽ കുടുംബാഗമാണ്. ( john brittas MP’s mother Annamma passed away ).
Read Also: വിമാന യാത്രാ നിരക്ക് വർധന: നടപടി ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എംപി
ജോൺ ബ്രിട്ടാസിനെ കൂടാതെയുള്ള മറ്റ് മക്കൾ: സണ്ണി, റീത്ത, സെബാസ്റ്റ്യൻ, റെജി, മാത്യു, ജിമ്മി (ദുബായ്). മരുമക്കൾ: ലിസി നമ്പ്യാപറമ്പിൽ (എരുവാട്ടി ), ജോസ് ചരമേൽ (കാക്കേങ്ങാട്), ജൈസമ്മ വടക്കേക്കര (എടൂർ), ജോണി വടക്കേക്കുറ്റ് (ചെമ്പൻ തൊട്ടി), മിനി ചൂരക്കുന്നേൽ(പരപ്പ), ഷീബ ആളൂർ കോക്കൻ (തൃശ്ശൂർ), ധന്യ അമ്പലത്തിങ്കൽ (പെരുമ്പടവ്).
Story Highlights: john brittas MP’s mother Annamma passed away
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here