സഭാ സമ്മേളനം വെട്ടിച്ചുരുക്കാനൊരുങ്ങി സർക്കാർ; സ്‌പീക്കർക്ക് വിയോജിപ്പ്

നിയമ സഭാ സമ്മേളനം വെട്ടിച്ചുരുക്കാനൊരുങ്ങി സർക്കാർഎന്നാൽ സ്‌പീക്കർക്ക് വിയോജിപ്പ്. മന്ത്രി കെ രാധാകൃഷ്ണനെ സ്പീക്കർ നിലപാടറിയിച്ചു. ഇന്നും പ്രതിപക്ഷ പ്രതിഷേധം രൂക്ഷമായ സാഹചര്യത്തിൽ സഭ സമ്മേളനം വെട്ടിച്ചുരുക്കാനായിരുന്നു സർക്കാർ തീരുമാനം.(Planning to end the kerala niyamasabha session early)
ഇന്ന് 11 മണിക്ക് ചേരുന്ന കാര്യോപദേശക സമിതിയിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും. ഈ മാസം 30 വരെ സമ്മേളനം നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചത്. നാല് ബില്ലുകൾ ഇനിയും പാസാക്കാൻ ബാക്കി നിൽക്കേയാണ് പ്രതിപക്ഷ ബഹളത്തിന്റെ സാഹചര്യത്തിൽ, സഭാ സമ്മേളനം അവസാനിപ്പിക്കാനുള്ള നീക്കം നടക്കുന്നത്.
Read Also: നിത്യാനന്ദയുടെ ‘കൈലാസ’ രാജ്യവുമായി 30ഓളം യുഎസ് നഗരങ്ങൾക്ക് കരാർ
അതേ സമയം, 11 മണിക്ക് ചേരുന്ന കാര്യോപദേശക സമിതി യോഗത്തിലും പങ്കെടുക്കില്ലെന്ന് പ്രതിപക്ഷം ഇതിനോടകം അറിയിച്ചിട്ടുണ്ട്. അടിയന്തിരപ്രമേയ നോട്ടീസ് അനുവദിച്ചില്ലെങ്കിൽ സഹകരിക്കില്ലെന്ന ഉറച്ചനിലപാടിലാണ് പ്രതിപക്ഷം. ഇന്നും സഭ സമ്മേളിച്ചതിന് പിന്നാലെ പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തി. നിയമസഭയിലെ തര്‍ക്കത്തില്‍ സമയവായമില്ലെന്നും ആവശ്യങ്ങള്‍ അംഗീകരിക്കാതെ വിട്ടുവീഴ്ചയില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സഭയിൽ വ്യക്തമാക്കി.
Story Highlights: Planning to end the kerala niyamasabha session early
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here