കെ സുധാകരനെതിരെ കലാപശ്രമത്തിന് കേസെടുത്ത് എറണാകളും പൊലീസ്

കെ സുധാകരനെതിരെ കലാപശ്രമത്തിന് കേസെടുത്ത് എറണാകളും സെൻട്രൽ പൊലീസ്. കോൺഗ്രസിന്റെ കൊച്ചി ഉപരോധം സംഘടിപ്പിച്ചതിലാണ് കേസെടുത്തത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കെ സുധാകരന്‍റെ പ്രസംഗം. സുധാകരന്‍റെ പ്രസംഗത്തിന് ശേഷമുള്ള പ്രതിഷേധത്തിൽ മർദ്ദനമേറ്റു എന്ന് കാട്ടി കൊച്ചി കോർപ്പറേഷൻ സെക്രട്ടറി ബാബു അബ്ദുൾ ഖാദിർ പൊലീസില്‍ പരാതി നൽകിയിരുന്നു.(Provocation for riot case against k sudhakaran)
ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് നടന്ന സമരത്തിൽ കൊച്ചി കോർപ്പറേഷൻ ഓഫീസ് ഉപരോധത്തിനിടെയാണ് കോർപ്പറേഷൻ സെക്രട്ടറിയ്ക്കും ജീവനക്കാർക്കും മർദ്ദനമേറ്റത്.
Read Also: നിത്യാനന്ദയുടെ ‘കൈലാസ’ രാജ്യവുമായി 30ഓളം യുഎസ് നഗരങ്ങൾക്ക് കരാർ
കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി വൈ ഷാജഹാൻ, എറണാകുളം ബ്ലോക്ക് പ്രസിഡന്റ് സിജോ ജോസഫ് എന്നിവരെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഒളിവിലായിരുന്ന ഇരുവരെ മൂന്നാറിൽ നിന്നാണ് പൊലീസ് പിടികൂടിയത്.
Story Highlights: Provocation for riot case against k sudhakaran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here