Advertisement

പുരോഹിതരെ വളഞ്ഞിട്ടാക്രമിക്കുന്നു; നാർക്കോട്ടിക്ക് ജിഹാദ് പരാമർശം നടത്തിയപ്പോഴും വിമർശനമുണ്ടായി: വി.മുരളീധരന്‍

March 20, 2023
2 minutes Read
v-muralidharan-against-kerala-bishops

തലശേരി ബിഷപ്പിന്റെ പരാമർശത്തിൽ സിപിഐഎമ്മിനും കോൺഗ്രസിനും ആശങ്കയെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. പാലാ ആർച്ച് ബിഷപ്പ് നാർക്കോട്ടിക്ക് ജിഹാദ് പരാമർശം നടത്തിയപ്പോഴും വിമർശനമുണ്ടായി. ക്രിസ്ത്യൻ ബിഷപ്പുമാർ അഭിപ്രായം പറയുമ്പോൾ വിമർശിക്കുന്നെന്ന് വി മുരളീധരൻ വ്യക്തമാക്കി.(V Muralidharan against kerala bishops)

ക്രൈസ്തവ പുരോഹിതര്‍ വസ്തുതകള്‍ പറയുമ്പോള്‍ വളഞ്ഞിട്ടാക്രമിക്കുന്നു. റബറിന്റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യമായ നടപടി സ്വീകരിക്കുന്നു. മോദി ന്യൂനപക്ഷ വിരുദ്ധനെന്ന കോണ്‍ഗ്രസ് പ്രചാരണം ക്രൈസ്തവര്‍ തള്ളിയെന്നും വി. മുരളീധരന്‍ വ്യക്തമാക്കി.

Read Also: ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ഫോളോവേഴ്സുള്ള ‘വനിതാതാരം’; റെക്കോർഡ് നേട്ടവുമായി സെലീന ഗോമസ്

ക്രൈസ്‌തവ സഭയുമായി രാഷ്ട്രീയ ചർച്ചകൾ തുടങ്ങിയിട്ടില്ലെന്ന് വി മുരളീധരൻ. സഭാ അധ്യക്ഷൻമാരുമായുള്ള കൂടിക്കാഴ്ച ദുഷ് പ്രചരണം തുറന്നുകാട്ടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Story Highlights: V Muralidharan against kerala bishops

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top