ഞങ്ങളെ ട്രോമകൾക് വിട്ട് കൊടുക്കാതെ സംരക്ഷണ കവചം ഒരുക്കിയ പ്രിയ ഉമ്മച്ചി; ഫേസ്ബുക്ക് പോസ്റ്റുമായി മഅ്ദനിയുടെ മകന്‍

ഇന്നലെ അഭിഭാഷകനായി എൻറോൾ ചെയ്ത ശേഷം തന്റെ മാതാവ് സൂഫിയ മഅ്ദനിക്ക് നന്ദി അർപ്പിച്ച് മകൻ സലാഹുദ്ദീന്‍ അയ്യൂബി. ഞങ്ങളെ ട്രോമകൾക് വിട്ട് കൊടുക്കാതെ സർവസന്ദർഭങ്ങളിലും സംരക്ഷണ കവചം ഒരുക്കിയ പ്രിയ ഉമ്മച്ചിയെന്നാണ് തന്റെ മാതാവിന്റെ ചിത്രത്തോടൊപ്പമുള്ള ഫോട്ടോ സലാഹുദ്ദീന്‍ അയ്യൂബി ഫേസ്ബുക്കിൽ കുറിച്ചത്.(Will work for innocent peoples adv salahuddin ayyubi)
കോടതിയില്‍ ഇനി പിതാവിന്റെ ശബ്ദമാകുമെന്ന് സലാഹുദ്ദീന്‍ അയ്യൂബി മാധ്യമങ്ങളോട് പറഞ്ഞു. നീതി നിഷേധിക്കപ്പെടുന്ന മുഴുവന്‍ നിരപരാധികളായ മനുഷ്യര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും സലാഹുദ്ദീന്‍ അയ്യൂബി വ്യകത്മാക്കി. നീതിയുടെയും നിയമത്തിന്റെയും വില നന്നായി അറിയാം. പിതാവിന്റെ നിയമ പോരാട്ടങ്ങളുടെ ഭാഗമാകും.
Read Also: ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ഫോളോവേഴ്സുള്ള ‘വനിതാതാരം’; റെക്കോർഡ് നേട്ടവുമായി സെലീന ഗോമസ്
കോടതി മുറികള്‍ക്ക് പുറത്ത് നിൽക്കുമ്പോള്‍ പിതാവിന്റെ നിയമ പോരാട്ടങ്ങളുടെ ഭാഗമാകാന്‍ ആഗ്രഹിച്ചിരുന്നു. ഇനി കോടതിയില്‍ പിതാവിന്റെ ശബ്ദമാകും. കോടതികളാണ് അവസാന ആശ്രയമെന്ന് വിശ്വസിക്കുന്നതിന്റെ പ്രതിഫലനമാണ് താന്‍ അണിഞ്ഞിട്ടുള്ള വക്കീല്‍ കുപ്പായമെന്നും അഡ്വ സലാഹുദ്ദീന്‍ അയ്യൂബി പറഞ്ഞു.
Story Highlights: Will work for innocent peoples adv salahuddin ayyubi