‘നീ നിന്റെ സ്വപ്നങ്ങളെ യാഥാര്‍ത്ഥ്യമാക്കി’…. കുടുംബത്തിലെ പുതിയ വിശേഷം പങ്കുവച്ച് നോബി മാര്‍ക്കോസ്

മിമിക്രി രംഗത്ത് നിന്നെത്തി ഇന്ന് മലയാള സിനിമയില്‍ ഹാസ്യതാരങ്ങളില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന വ്യക്തിയാണ് നോബി മാര്‍ക്കോസ്. ഫ്‌ളവേഴ്‌സ് സ്റ്റാര്‍ മാജിക്കില്‍ മികച്ച പ്രേക്ഷക പ്രതികരണവും സ്വീകാര്യതയും ലഭിക്കുന്ന താരങ്ങളിലൊരാള്‍ കൂടിയാണ് നോബി. ഇപ്പോള്‍ തന്റെ കുടുംബത്തിലെ ഏറ്റവും പുതിയ വിശേഷം സോഷ്യല്‍ മിഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് താരം.(Actor Noby Marcose’s wife enrolled as advocate)
നോബിയുടെ ഭാര്യ ആര്യാ നോബി അഭിഭാഷകയായി എന്റോള്‍ ചെയ്തിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയാണ് നോബി പുതിയ വിശേഷം ആരാധകരെ അറിയിച്ചത്. ‘നീ നിന്റെ സ്വപ്നങ്ങളെ യാഥാര്‍ത്ഥ്യമാക്കി മാറ്റി. അഭിനന്ദനങ്ങള്‍ അഡ്വ. ആര്യ നോബി’ എന്നാണ് അഭിഭാഷകയായ ഭാര്യയുടെ ചിത്രം പങ്കുവച്ചുകൊണ്ട് നോബി ഫേസ്ബുക്കില്‍ കുറിച്ചത്.
പ്രണയത്തെ തുടര്‍ന്ന് ഒളിച്ചോടി വിവാഹം കഴിച്ചതാണ് താനും ആര്യയുമെന്ന് മുന്‍പ് നോബി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ആര്യ എല്‍എല്‍ബി പഠിച്ചുകൊണ്ടിരിക്കുന്നതിനിടെ കോളജില്‍ പരിപാടി അവതരിപ്പിക്കാന്‍ എത്തിയതായിരുന്നു നോബി. അങ്ങനെയാണ് ഇരുവരും കണ്ട് ഇഷ്ടപ്പെടുന്നത്. എല്‍എല്‍ബി മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു ആര്യ പഠനസമയത്ത്.
Read Also: ഓര്‍മകളില്‍ ഇശല്‍ തേന്‍കണം; യൂസഫലി കേച്ചേരിയുടെ ഓര്‍മകള്‍ക്ക് എട്ട് വയസ്
ഒടുവില്‍ വീട്ടുകാരെ എതിര്‍ത്ത് ഒളിച്ചോടിയതിനാല്‍ തുടര്‍ പഠനത്തിന് താത്ക്കാലികമായി ഫുള്‍ സ്‌റ്റോപ്പ് ഇടേണ്ടിവന്നു. ഇടവേളയ്ക്ക് ശേഷം പഠനം പുനരാരംഭിച്ച ആര്യ ഇപ്പോള്‍ തന്റെ സ്വപ്‌നം സാക്ഷാത്ക്കരിക്കുകയാണ് അഭിഭാഷക കുപ്പായം അണിയുന്നതിലൂടെ…
Story Highlights: Actor Noby Marcose’s wife enrolled as advocate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here