ഒരുപാട് വേഷങ്ങൾ ചെയ്യാൻ ബാക്കിവെച്ച് താങ്ങാവുന്നതിനപ്പുറം വേദന നൽകി എന്റെ അണ്ണൻ യാത്രയായി; നോബി മാർക്കോസ്

നടൻ കൊല്ലം സുധിയുടെ മരണത്തിൽ കുറിപ്പുമായി നടനും ഹാസ്യ താരവുമായ നോബി മാർക്കോസ്. ചെയ്യാൻ ഒരുപാട് വേഷങ്ങൾ ബാക്കിവെച്ച് താങ്ങാവുന്നതിനപ്പുറം വേദന നൽകി എന്റെ അണ്ണൻ യാത്രയായി എന്നാണ് നോബി കുറിച്ചത്.(Nobi marcose Remembering Kollam Sudhi)
കൊല്ലം സുധിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി ഒരുപാട് സഹപ്രവർത്തകനും സിനിമ താരങ്ങളും പങ്കുചേർന്നിട്ടുണ്ട്. ദൈവമേ വിശ്വസിക്കാനാവിക്കുന്നില്ലെന്നായിരുന്നു നടൻ ടിനി ടോമിന്റെ പ്രതികരണം.
Read Also: എ ഐ ക്യാമറ; കേരളത്തിന്റെ വികസനത്തിന് തുരങ്കം വയ്ക്കുന്ന നിലപാടാണ് യുഡിഎഫിന്; എം വി ഗോവിന്ദൻ
ഇന്നലെ വേദിയിൽ ഒരുമിച്ചായിരുന്നുവെന്നും പിരിയുന്നതിനു മുൻപ് തങ്ങളൊരുമിച്ച് ഫോട്ടോ എടുത്തിരുന്നുവെന്നും .ഇങ്ങനെ ഇടാൻ വേണ്ടിയാണോ ഈ ചിത്രം എടുത്തനെന്ന് ടിനി ടോം ഫേസ്ബുക്കിൽ കുറിച്ചു.
”ദൈവമേ വിശ്വസിക്കാൻ ആകുന്നില്ല ഇന്നലെ ഒരുമിച്ചായിരുന്നു വേദിയിൽ രണ്ട് വണ്ടികളിൽ ആയിരിന്നു ഞങ്ങള് തിരിച്ചത് ,പിരിയുന്നതിനു മുൻപ് സുധി ഒരു ആഗ്രഹം പറഞ്ഞു ഒരുമിച്ചു ഒരു ഫോട്ടോ എടുക്കണം എന്നിട്ടു ഈ ഫോട്ടോ എനിക്ക് അയച്ചും തന്നു …ഇങ്ങനെ ഇടാൻ വേണ്ടിയാണോ ഈ ചിത്രം എനിക്ക് അയച്ചത് …മോനെ ഇനി നീ ഇല്ലേ… ആദരാഞ്ജലികൾ മുത്തേ” എന്നാണ് ടിനി ടോം ഫേസ്ബുക്കിൽ കുറിച്ചത്.
ഞെട്ടിക്കുന്ന മരണ വാർത്ത കേട്ടാണ് ഇന്ന് ഉറക്കത്തിൽ നിന്നും എണീറ്റതെന്ന് ഹാസ്യ താരം ഉല്ലാസ് പന്തളം പറഞ്ഞിരുന്നു. ഒന്നും പറയാൻ കഴിയാത്ത അവസ്ഥയിലാണ് ഇപ്പോൾ ഞാൻ, അവന്റെ കുഞ്ഞുങ്ങളെ ഓർത്ത് സങ്കടം വരുന്നു എന്ന് ഉല്ലാസ് പന്തളം പറഞ്ഞു. എത്ര വേദന ഉള്ളിലുണ്ടായാലും സുധിച്ചേട്ടന്‍ ഞങ്ങളെ എന്നും ചിരിപ്പിച്ചിട്ടേയുള്ളൂ താങ്ങാനാവുന്നില്ലെന്നാണ് തേങ്ങലടക്കാനാവാതെ അവതാരിക ലക്ഷ്മി നക്ഷത്ര പറഞ്ഞത്.
Story Highlights: Noby marcose Remembering Kollam Sudhi