ഡല്‍ഹിയില്‍ ശക്തമായ ഭൂചലനം; തുടര്‍ച്ചയായ ഭൂചലനമുണ്ടായത് രണ്ട് മിനിറ്റ് ഇടവേളകളില്‍

ഡല്‍ഹിയില്‍ രണ്ട് മിനിറ്റിന്റെ ഇടവേളയില്‍ ഇരട്ട ഭൂചലനം. 10.17നാണ് ആദ്യ ഭൂചലനം അനുഭവപ്പെട്ടത്. രണ്ട് മിനിറ്റകം വീണ്ടും ശക്തിയായ ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ ഭൂകമ്പത്തിന്റെ തീവ്രത 6.6 രേഖപ്പെടുത്തി.(Earthquake in Delhi at intervals of two minutes)
ഉത്തരേന്ത്യന്‍ മേഖലകളിലും ഇന്ത്യയുള്‍പ്പെടെ ആറ് രാജ്യങ്ങളില്‍ ഭൂകമ്പത്തിന്റെ ആഘാതമുണ്ടായി. നിലവില്‍ ഏതെങ്കിലും നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അഫ്ഗാനിസ്ഥാനിലെ കലഫ്ഖാനിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്നാണ് ലഭ്യമാകുന്ന റിപ്പോര്‍ട്ട്. തുര്‍ക്ക്‌മെനിസ്ഥാന്‍, ഇന്ത്യ, കസാക്കിസ്ഥാന്‍, പാകിസ്താന്‍, താജിക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, ചൈന, അഫ്ഗാനിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍ എന്നിവിടങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു.
Read Also: ഇക്വഡോറില്‍ ഭൂചലനം; നാല് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്
തുടര്‍ചലനങ്ങള്‍ക്ക് ഇപ്പോള്‍ സാധ്യതയുണ്ടെങ്കിലും പ്രവചിക്കാന്‍ കഴിയില്ലെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജിയിലെ ശാസ്ത്രജ്ഞന്‍ ജെ എല്‍ ഗൗതം പറഞ്ഞു.ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, പഞ്ചാബ് എന്നിവിടങ്ങളില്‍ ഭൂചലനം മിനിറ്റുകളോളം നീണ്ടുനിന്നു. ആളുകള്‍ വീടുകളില്‍ നിന്ന് പുറത്തേക്കോടി.
Story Highlights: Earthquake in Delhi at intervals of two minutes
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here