Advertisement

ഡിസിസി സെക്രട്ടറിയുടെ വീട്ടില്‍ ഇഡി ആദായ നികുതി വകുപ്പ് റെയ്ഡ്

March 21, 2023
Google News 2 minutes Read
ED Income Tax Department raids in TVM DCC Secretary's house

തിരുവനന്തപുരം ഡിസിസി സെക്രട്ടറി നാദിറ സുരേഷിന്റെ വീട്ടില്‍ റെയ്ഡ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ആദായ നികുതി വകുപ്പുമാണ് പരിശോധന നടത്തിയത്. നാദിറയുടെ ഭര്‍ത്താവ് സുരേഷ് ഫാരിസ് അബൂബക്കറിന്റെ ബിനാമിയെന്ന സംശയത്താലാണ് റെയ്ഡ്. തിരുവനന്തപുരം മണ്ണന്തലക്ക് സമീപമുള്ള വീട്ടിലായിരുന്നു പരിശോധന. ഇന്നലെ ഉച്ചയ്ക്ക് തുടങ്ങിയ പരിശോധന രാത്രി 8.30 വരെ നീണ്ടു. വീട്ടില്‍ നിന്ന് ചില രേഖകള്‍ പിടിച്ചെടുത്തതായും സൂചനകളുണ്ട്. റെയ്ഡ് പൂര്‍ത്തിയാക്കി സംഘം മടങ്ങി.

Story Highlights: ED Income Tax Department raids in TVM DCC Secretary’s house

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here