ആദായ നികുതി റീഫണ്ടായി 41,104 രൂപ; ലഭിക്കുന്ന സന്ദേശത്തിന് പിന്നിലെ യാഥാർത്ഥ്യമെന്ത് ?

ഓൺലൈൻ തട്ടിപ്പ് പതിവിലും കൂടുതലായി വർധിച്ച് വരികയാണ്. പല സമ്മാനങ്ങളും ഓഫറുകളും നൽകാമെന്ന വ്യാജേന നിരവധി ലിങ്കുകളാണ് ദിനംപ്രതി മൊബൈൽ ഫോണിൽ കെണിവിരിച്ച് എത്തുന്നത്. ഇപ്പോഴിതാ ആദായ നികുതി വകുപ്പിന്റെ വ്യാജനും ഇറങ്ങിയിട്ടുണ്ട്. ( income tax refund fact check )
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആദായ നികുതി വകുപ്പിന്റെ പേരിൽ പലർക്കും ഒരു ഇ-മെയിൽ സന്ദേശം ലഭിക്കുന്നുണ്ട്. ആദായ നികുതി ഓഡിറ്റ് പൂർത്തിയായെന്നും നിങ്ങൾക്ക് റീഫണ്ട് തുകയായ 41,104.22 രൂപ ലഭിക്കുമെന്നാണ് വരുന്ന സന്ദേശത്തിന്റെ ഉള്ളടക്കം. പണം ലഭിക്കാനായി ഇ-മെയിലിൽ ലഭിച്ച ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ നൽകാനും സന്ദേശത്തിൽ പറയുന്നു.
എന്നാൽ ഇത് വ്യാജ ഇ-മെയിൽ സന്ദേശമാണെന്നും, ഉപയോക്താക്കൾ ഒരുകാരണവശാലും ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഇത്തരം വ്യാജ സന്ദേശങ്ങൾ ലഭിച്ചാൽ webmanager@incometax.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ പരാതിപ്പെടണമെന്നും അധികൃതർ നിർദേശിച്ചു.
Story Highlights: income tax refund fact check
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here