ബിയർ ഹഗ്ഗേഴ്‌സിനെ ആവശ്യമുണ്ട്; യുഎസ് കൺസർവേഷൻ ഏജൻസി ജോലിക്കാരെ തേടുന്നു

യുഎസിലെ വന്യജീവി സംരക്ഷണ ഏജൻസിയായ ന്യൂ മെക്സിക്കോ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഗെയിം ആൻഡ് ഫിഷ് പുതിയ ജോലിക്കാരെ തേടുന്നു. എന്നാൽ ഒഴിവുകൾക്കായുള്ള അവരുടെ ഏറ്റവും പുതിയ പോസ്റ്റ് വൈറലായിരിക്കുകയാണ്. പ്രൊഫഷണൽ ബിയർ ഹഗ്ഗേഴ്‌സിനെയാണ് ഏജൻസി തിരയുന്നത്. ഈ കൗതുകം തന്നെയാണ് ആളുകൾക്കിടയിൽ പോസ്റ്റ് വൈറലാക്കിയത്. 1972 ലാണ് ബ്ലാക്ക് കരടികളെ സംരക്ഷിക്കാൻ ന്യൂ മെക്സിക്കോ സംസ്ഥാനത്ത് സർക്കാർ മൃഗസംരക്ഷണ നിയമം സ്ഥാപിച്ചത്. ( Looking For Professional Bear Huggers )
കരടിയെ ആലിംഗനം ചെയ്യുന്നവരായി പ്രവർത്തിക്കാൻ തങ്ങൾ വിദഗ്ധരെ തേടുകയാണെന്നാണ് അവർ ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചത്. അനുയോജ്യരായ തൊഴിലാളികൾക്ക് വേണ്ട യോഗ്യതകൾ ഇതൊക്കെയാണ്. “കഠിനമായ സാഹചര്യങ്ങളിൽ കാൽനടയാത്ര നടത്താനുള്ള കഴിവ് ഉണ്ടായിരിക്കണം, കരടിയുടെ ഗുഹയിലേക്ക് ഇഴയാനുള്ള ധൈര്യം ഉണ്ടായിരിക്കണം, നിങ്ങളെ സഹപ്രവർത്തകരിൽ വിശ്വാസമുണ്ടായിരിക്കണം.”
“അടുത്ത ക്ലാസ് കൺസർവേഷൻ ഓഫീസർമാർക്കുള്ള അപേക്ഷകൾ” തുറന്നിട്ടുണ്ടെന്നും ഈ സ്ഥാനത്തേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 30 ആണെന്നും പോസ്റ്റിൽ വ്യക്തമാക്കി. ഏജൻസി അവരുടെ സമീപകാല തൊഴിലാളികൾ കരടിയെ കെട്ടിപ്പിടിക്കുന്ന ഫോട്ടോകൾ അറ്റാച്ചുചെയ്യുകയും ചെയ്തു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here