Advertisement

സിസോദിയ കസ്റ്റഡിയില്‍ തുടരുമോ എന്ന് ഇന്നറിയാം; ജാമ്യ ഹര്‍ജി റോസ് അവന്യു കോടതി പരിഗണിക്കും

March 21, 2023
3 minutes Read
Rose Avenue court will consider the bail plea of Manish Sisodia

ഡല്‍ഹി മദ്യനയ അഴിമതിയില്‍ സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യ ഹര്‍ജി ഇന്ന് റോസ് അവന്യു പ്രത്യേക കോടതി പരിഗണിക്കും.സിസോദിയ അന്വേഷണവുമായി പൂര്‍ണ്ണമായും സഹകരിക്കുന്നും കസ്റ്റഡിയില്‍ തുടരേണ്ടതില്ല എന്നുമാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നത്. പ്രത്യേക കോടതി ജഡ്ജി നഗ്പാല്‍ ആണ് ഹര്‍ജി പരിഗണിക്കുന്നത്. (Rose Avenue court will consider the bail plea of Manish Sisodia)

സിസോദിയയുടെ ജുഡീഷ്യല്‍ കസ്റ്റഡി കോടതി ഇന്നലെ ഏപ്രില്‍ 3 വരെ നീട്ടിയിരുന്നു. മദ്യ നയ അഴിമതിയിലെ കള്ളപ്പണഇടപെടുമായി ബന്ധപ്പെട്ട കേസില്‍ കസ്റ്റഡിയില്‍ ആണ് നിലവില്‍ സിസോദിയ. നാളെയാണ് ഇ ഡിയുടെ കസ്റ്റഡി കാലാവധി അവസാനിക്കുന്നത്.സിസോദിയ ഉപയോഗിച്ച മൊബൈല്‍ ഫോണുകള്‍ കൈമാറാന്‍ തയ്യാറായിട്ടില്ല എന്നും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചു എന്നുമാണ് സിബിഐയുടെയും ഇഡിയുടേയും ആരോപണം.

Read Also: ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ഫോളോവേഴ്സുള്ള ‘വനിതാതാരം’; റെക്കോർഡ് നേട്ടവുമായി സെലീന ഗോമസ്

ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെ ഗുരുതരമായ ആരോപണനങ്ങളാണ് ഇഡി ഉന്നയിച്ചത്. ഡല്‍ഹി മദ്യനയത്തിന്റെ കരട് തയ്യാറാക്കുന്ന ഘട്ടത്തില്‍ തന്നെ അഴിമതി ആരംഭിച്ചു. മനീഷ് സിസോദിയയും ബിആര്‍എസ് നേതാവ് കവിതയും തമ്മില്‍ രാഷ്ട്രീയ ധാരണ ഉണ്ടായിരുന്നു എന്ന് കവിതയുടെ മുന്‍ ഓഡിറ്റര്‍ മൊഴി നല്‍കിയിട്ടുണ്ട്. സിസോദിയ ഒരു വര്‍ഷത്തിനിടെ 14 മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചു. മറ്റുള്ളവരുടെ പേരിലുള്ള മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളുമാണ് സിസോദിയ ഉപയോഗിച്ചത് എന്നും ഇഡി വാദിച്ചു.

Story Highlights: Rose Avenue court will consider the bail plea of Manish Sisodia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top