150 ടെസ്‌ല കാറുകൾ കൊണ്ട് അമേരിക്കയിൽ ‘നാട്ടു നാട്ടു’ താളത്തിനൊത്ത് ലൈറ്റ് ഷോ; വിഡിയോ വൈറൽ
ഓസ്കർ പുരസ്കാരം നേടിയ ‘നാട്ടു നാട്ടു’ എന്ന ഗാനം ദേശാന്തരങ്ങൾ കടന്ന് ജനസ്വീകാര്യമായിക്കൊണ്ടിരിക്കുകയാണ്. അതിൻ്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ‘നാട്ടു നാട്ടു’ പാട്ടിൻ്റെ താളത്തിനൊത്ത് അമേരിക്കയിലെ ന്യൂ ജഴ്സിയിൽ ടെസ്‌ല കാറുകൾ നടത്തിയ ലൈറ്റ് ഷോ. 150 ടെസ്‌ല കാറുകളാണ് പാട്ടിനുള്ള ആദരത്തിൽ പങ്കായത്. ഇതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. (rrr naatu naatu tesla)
മികച്ച ഒറിജിനൽ സോങ്ങിനുള്ള ഒസ്കർ പുരസ്കാരമാണ് ആർ ആർ ആർ എന്ന സിനിമയിലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിനു ലഭിച്ചത്. രാജമൗലിയാണ് ചിത്രം സംവിധാനം ചെയിതിരിക്കുന്നത്. ഗോൾഡൻ ഗ്ളോബിൽ ഇതേ വിഭാഗത്തിലെ പുരസ്കാരനേട്ടത്തിനും ഗാനം അർഹമായിരുന്നു. ഗോൾഡൻ ഗ്ലോബ് കൂടാതെ ക്രിട്ടിക് ചോയ്‌സ് അടക്കമുള്ള അന്താരാഷ്ട്ര പുരസ്‌കാരപ്പെരുമകളിലും ഗാനം നിറഞ്ഞു നിന്നിരുന്നു. നഗോൾഡൻ ഗ്ളോബ് നേടുന്ന ഇന്ത്യയിലെ ആദ്യത്തെ പ്രാദേശിക ഭാഷാ ചിത്രം എന്ന ഖ്യാതിയും നാട്ടു നാട്ടു ആർആർആറിന് നേടിക്കൊടുത്തിരുന്നു.
Read Also: ‘നാട്ടു നാട്ടു’ ഗാനത്തിനൊപ്പം ചുവടുവച്ച് ജർമ്മൻ അംബാസഡറും എംബസി ജീവനക്കാരും | VIDEO
നാട്ടു നാട്ടു രചിച്ചത് ചന്ദ്ര ബോസ് ആണ്. വിഖ്യാത സംഗീത സംവിധായകൻ എം.എം. കീരവാണിയാണ് നാലര മിനിറ്റ് ദൈർഘ്യമുള്ള ഗാനം ചിട്ടപ്പെടുത്തിയത്. കീരവാണിയുടെ മകൻ കാലഭൈരവ, രാഹുൽ സിപ്ലിഗുഞ്ച് എന്നിവരാണ് മുഖ്യ ഗായകർ. സൂപ്പർതാരങ്ങളായ രാം ചരൺ തേജയും ജൂനിയർ എൻ. ടി ആറുമാണ് ഗാനരംഗത്തിൽ അഭിനയിച്ചത്. പ്രേം രക്ഷിത് പത്തൊൻപത് മാസംകൊണ്ടാണ് കോറിയോഗ്രാഫി പൂർത്തീകരിച്ചത്.
.@Teslalightshows light sync with the beats of #Oscar Winning Song #NaatuNaatu in New Jersey 🤩😍
— RRR Movie (@RRRMovie) March 20, 2023
Thanks for all the love. #RRRMovie @Tesla @elonmusk pic.twitter.com/wCJIY4sTyr
യുക്രെയിൻ യുദ്ധം തുടങ്ങും മുമ്പ് പ്രസിഡന്റ് വ്ളാഡിമർ സെലൻസ്‌കിയുടെ ഔദ്യോഗിക വസതിയായ മരിൻസ്‌കി പാലസിന് മുന്നിലാണ് 2021ൽ ഈ ഗാനം ചിത്രീകരിച്ചത്. ഗോൾഡൻ ഗ്ലോബ് പുരസ്‌കാരവും ഓസ്കാറും എആർ റഹ്‌മാൻ ആദ്യമായി ഇന്ത്യയിൽ എത്തിച്ച് പതിനാല് വർഷങ്ങൾക്ക് ശേഷമാണ് ചരിത്രം ആവർത്തിക്കപ്പെടുന്നത്.
മികച്ച ഡോക്യുമെൻ്ററി ഷോർട്ട് ഫിലിമിനുള്ള ഓസ്കർ പുരസ്കാരം ഇന്ത്യയ്ക്കാണ് ലഭിച്ചത്. ദി എലിഫൻ്റ് വിസ്പറേഴ്സ് ആണ് മികച്ച ഡോക്യുമെൻ്ററി ഷോർട്ട് ഫിലിമായി തെരഞ്ഞെടുക്കപ്പെട്ടത്. മനുഷ്യനും ആനക്കുട്ടികളുമായുള്ള സ്നേഹബന്ധത്തിന്റെ കഥപറയുന്ന ഡോക്യുമെൻ്ററി ഷോർട്ട് ഫിലിമാണ് ദി എലിഫന്റ് വിസ്പറേഴ്സ്.
Story Highlights: rrr naatu naatu song tesla light show
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here