Advertisement

ന്യൂസ് കോർപ് സ്ഥാപകൻ റൂപ്പർട്ട് മർദോക്ക് വിവാഹിതനാകുന്നു

March 21, 2023
Google News 3 minutes Read
Rupert Murdoch To Marry For The Fifth Time

ന്യൂസ് കോർപ് സ്ഥാപകൻ റൂപ്പർട്ട് മർദോക്ക് വിവാഹിതനാകുന്നു. ന്യൂയോർക്ക് പോസ്റ്റ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം സാൻ ഫ്രാൻ പൊലീസ് ചാപ്ലെയിൻ ആൻ ലെസ്ലി സ്മിത്താണ് വധു. ( Rupert Murdoch To Marry For The Fifth Time )

‘എനിക്ക് ഭയങ്കര ആശങ്കകൾ ഉണ്ടായിരുന്നു. പ്രണയത്തിൽ വീഴാൻ പേടിയായിരുന്നു. പക്ഷേ ഇതെന്റെ അവസാനത്തേതാണ്. അതുകൊണ്ട് തന്നെ സന്തോഷവാനായിരിക്കുക എന്നതാണ് നല്ലത്. ഞാൻ സന്തോഷവാനാണ്’- മുർദോക്ക് പറഞ്ഞു. 92 വയസുള്ള വ്യവസായിയുടെ അഞ്ചാം വിവാഹമാണ് ഇത്.

കണ്ട്രി-വെസ്റ്റേൺ സിംഗറായ ചെസ്റ്റർ സ്മിത്തിന്റെ മുൻ ഭാര്യയാണ് ൻ ലെസ്ലി സ്മിത്ത്. 2008 ൽ ചെസ്റ്റർ സ്മിത്ത് മരിച്ചു. കഴിഞ്ഞ 14 വർഷമായി വിധവയായി കഴിഞ്ഞിരുന്ന ആൻ ലെസ്ലി റൂപ്പർട്ട് മർദോക്കിലൂടെയാണ് വീണ്ടും പ്രണയം കണ്ടെത്തുന്നത്. അധികം വൈകാതെ തന്നെ ഇരുവരും വിവാഹിതരാകുമെന്നാണ് റിപ്പോർട്ട്.

‘ഞങ്ങളുടെ ജീവിതത്തിന്റെ സെക്കൻഡ് ഹാഫ് ഒരുമിച്ച് ചെലവഴിക്കാൻ കാത്തിരിക്കുകയാണ്’- മുർദോക്ക് പറഞ്ഞു.

ന്യൂസ് കോർപ് സിഇഒ ആയ റൂപ്പർട്ട് മർദോക്കിന് 17 ബില്യൺ ഡോളറിന്റെ ആസ്ഥിയുണ്ടെന്നാണ് ഫോർബ്‌സ് റിപ്പോർട്ട്. ഫോക്‌സ് ന്യൂസ്, ദ വോൾ സ്ട്രീറ്റ് ജേണൽ എന്നിങ്ങനെ നിരവധി പ്രശസ്ഥ മാധ്യമ സ്ഥാപനങ്ങളുടെ ഉടമ കൂടിയാണ് മർദോക്ക്.

Story Highlights: Rupert Murdoch To Marry For The Fifth Time

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here